
ആത്മസൂത്ര ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ വിഭാഗമായ ആത്മസൂത്ര മീഡിയ ആന്റ് പ്രോഡക്ഷൻസ് വെബ്സൈറ്റ് (www.atmasutraproductions.com) ഉദ്ഘാടനം നടൻ മധു നിർവഹിച്ചു. മലയാള സിനിമയിലേയ്ക്ക് പുത്തൻ വാഗ്ദാനങ്ങളെ വാർത്തെടുക്കുന്നതിനായി പുതിയ ആശയങ്ങൾ മികവുറ്റ സാങ്കേതിക വിദഗ്ദരുടെ സേവനം ഉൾപെടുത്തിക്കൊണ്ട് ആത്മസൂത്ര ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ച ഡിജിറ്റൽ ഫിലിം മേക്കിംഗ് കോഴ്സിന്റെ ആദ്യ അഡ്മിഷൻ ഉദ്ഘാടന കർമ്മവും മധു നിർവഹിച്ചു.
ആത്മസൂത്ര പ്രൊഡക്ഷൻസിന്റെ തിരക്കഥാകൃത്തും സംവിധായികയുമായ ഭാഗ്യ എസ് നാഥ് ആദ്യ അഡ്മിഷൻ ഏറ്റു വാങ്ങി. സിനിമാ സാങ്കേതികവിദ്യകളുടെ കാലഘട്ടങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങളിൽ പുതുതലമുറയെ വാർത്തെടുക്കാൻ ആത്മസൂത്ര ഇൻസ്റ്റിറ്റ്യൂട്ടിന് കഴിയട്ടെ എന്ന് നടൻ ആശംസിച്ചു.
ആത്മസൂത്ര ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഡയറക്ടർമാരായ രാജീവ് ശങ്കർ, സിന്ധു നന്ദകുമാർ എന്നിവർ ചേർന്ന് മധുവിനെ ആദരിക്കുകയും ആത്മസൂത്ര പ്രൊഡക്ഷൻസിന്റെ ലോഗോ ആലേഖനം ചെയ്ത മൊമെന്റോ നൽകുകയും ചെയ്തു. തിരക്കഥാകൃത്തും സംവിധായകനുമായ അജിത് പൂജപ്പുര, ആത്മസൂത്ര ഗ്രൂപ്പ് ഓഫ് കമ്പനീസ് ഫിനാൻസ് ഹെഡ് സൂരജ് മുരളി, ആത്മസൂത്ര പ്രൊഡക്ഷൻസിന്റെ വെബ്‌സൈറ്റ് രൂപ കല്പന ചെയ്ത അശ്വിൻ റാഫേൽ, വെബ്സൈറ്റ് ഡെവലപ്പർ ഐവാൻ ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.