viswasam

തുലാം മാസം വരാൻ പോവുകയാണ്. ഇതോടെ പല നക്ഷത്രക്കാരുടെയും രാശി ഫലം മാറിമറിയും. ഈ നക്ഷത്രക്കാർ നിങ്ങളുടെ വീടുകളിൽ ഉണ്ടെങ്കിൽ ഐശ്വര്യം തേടിയെത്തും. എല്ലാ ബുദ്ധിമുട്ടുകളും മാറി ഭാഗ്യം കൊണ്ട് നിറയാൻ പോകുന്ന നക്ഷത്രക്കാർ ആരൊക്കെയെന്ന് നോക്കാം.

മകയിരം: വളരെയധികം കഷ്‌ടപ്പാടുകളും ദുരിതങ്ങളും വിഷമങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണ് ഈ നക്ഷത്രക്കാർ. ഇവർക്ക് തുലാം ആകുന്നതോടെ എല്ലാ ബുദ്ധിമുട്ടുകളും മാറി ജീവിതത്തിൽ ഐശ്വര്യം വന്നുചേരും. അപ്രതീക്ഷിതമായി ശുഭ വാർത്തകൾ നിങ്ങളെ തേടിയെത്തും. എല്ലാം അനുകൂലമാകും.

പുണർതം: വീടിനും ഒപ്പമുള്ളവർക്കും ഐശ്വര്യം കൊണ്ടുവരുന്നവരാണ് പുണർതം നക്ഷത്രക്കാർ. തൊടുന്നതെല്ലാം പൊന്നാകും. സൗഭാഗ്യം തേടിയെത്തും. പ്രതീക്ഷിക്കാത്ത കാര്യങ്ങൾ പോലും അനുകൂലമായി മാറും. ധനപരമായ നേട്ടങ്ങളും സന്തോഷകരമായ നിമിഷങ്ങളും ഉണ്ടാകും. പണം ശ്രദ്ധയോടെ ചെലവഴിക്കണം. ഉയർച്ചയുടെ നാളുകളാണ് വന്നുചേരാൻ പോകുന്നത്.

പൂയം: ദുരിതങ്ങളെല്ലാം വഴിമാറി പോകും. കടബാദ്ധ്യതകളെല്ലാം പരിഹരിക്കപ്പെടും. ധന യോഗം, വിവാഹം, പുതിയ ജോലി എന്നീ ഭാഗ്യങ്ങളുണ്ടാകും. എല്ലാ കാര്യങ്ങളും അനുകൂലമാകും.

ആയില്യം: പ്രതീക്ഷിക്കാതെ സന്തോഷവാർത്ത തേടിയെത്തും. തടസങ്ങളെല്ലാം മാറി ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും നിറയും. വിഷമങ്ങളും ദുരിതങ്ങളും മാറും. തുലാം ആകുന്നതോടെ വിവാഹ കാര്യത്തിലും തീരുമാനമുണ്ടാകും. പുതിയ ജോലി ലഭിക്കാനും നിലവിലുള്ള ജോലിയിൽ ശമ്പള വർദ്ധനവും ആനുകൂല്യങ്ങളും ലഭിക്കാനും സാദ്ധ്യതയുണ്ട്.