
ലണ്ടൻ: ഇംഗ്ലണ്ടിലെ പ്രമുഖ സാംസ്കാരിക സംഘടനയായ “കല”യുടെ 28 -ാം വാർഷിക ദിനത്തിൽ വയലാർ കവിതകളുടെ ദൃശ്യാവിഷ്കാരം ഒരുക്കും. ഒക്ടോബർ 19 ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് തുടങ്ങുന്ന ബെർകാംബ്സ്റ്റഡ് സ്കൂളിലെ (HP4 3BG) ആഘോഷങ്ങളിൽ മുഖ്യാതിഥി വയലാർ ശരത്ചന്ദ്ര വർമ ഈ വർഷത്തെ കല പുരസ്കാരം ഏറ്റുവാങ്ങും. വയലാർ ഗാനങ്ങളുടെ സംഗീതാവിഷ്കാരവുമുണ്ടാകും.
പ്രവേശന പാസ് ലഭിക്കാനായി  07782324709 എന്ന നമ്പറിൽ ബന്ധപ്പെടാം.