jounalism

തിരുവനന്തപുരം: പ്രസ് ക്ലബ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്ടന്‍സ്ഡ് ജേണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്സിലേക്കും വീഡിയോഗ്രഫി ഡിപ്ലോമ കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കോഴ്‌സുകളുടെ കാലാവധി. ക്ലാസ് സമയം വൈകിട്ട് 6 മുതല്‍ 7.30 വരെ. കണ്ടന്‍സ്ഡ് ജേണലിസത്തിന് ബിരുദവും വീഡിയോഗ്രഫിക്ക് പ്ലസ്ടുവുമാണ് അടിസ്ഥാന യോഗ്യത. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാകും പ്രവേശനം.


അപേക്ഷ ഫോമുകള്‍ www.trivandrumpressclub.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. നേരിട്ടും ലഭിക്കും. 1000 രൂപ അപേക്ഷാ ഫീസ് പ്രസ് ക്ലബിന്റെ അക്കൗണ്ടില്‍ അടച്ചതിന്റെ കൗണ്ടര്‍ഫോയില്‍ സഹിതം ijtrivandrum@gmail.com എന്ന ഇ - മെയിലിലൊ നേരിട്ടോ അപേക്ഷ നല്‍കാം.

അവസാന തിയതി: ഒക്ടോബര്‍ 26
വിവരങ്ങള്‍ക്ക് : 9946108218, 0471- 4614152