case

തിരുവനന്തപുരം: പാറശാലയിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തി വിളവെടുത്ത് കച്ചവടം നടത്തിയ ആളെ എക്സൈസ് പിടികൂടി. പാറശാല സ്വദേശിയായ ശങ്കറാണ് (54) വീട്ടുപറമ്പിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടികളുമായി പിടിയിലായത്. മൂന്ന് മീറ്റർ നീളമുള്ള രണ്ട് കഞ്ചാവ് ചെടികളും ഈ ചെടികളിൽ നിന്നും വെട്ടി ഉണക്കിയെടുത്ത 150 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു.


അമരവിള എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.എൻ മഹേഷിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്.
ഇൻസ്പെക്ടറോടൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ(ഗ്രേഡ്) ജസ്റ്റിൻ രാജ്, ഗോപകുമാർ, പ്രിവന്റീവ് ഓഫീസർ വിപിൻ സാം, സിവിൽ എക്സൈസ് ഓഫീസർമാരായ ലിന്റോ രാജ്, അഖിൽ.വി.എ, അനിഷ്.വി.ജെ,വനിത സിവിൽ എക്സൈസ് ഓഫീസർ ലിജിത, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുരേഷ് കുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.