തിരുവനന്തപുരം : കെ.ടി.ഡി.സി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് കല്ലറ മധു അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ജയൻ ബാബു, കെ.ടി.ഡി.സി ചെയർമാൻ പി.കെ.ശശി,സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽ കുമാർ,അസോസിയേഷൻ സംസ്ഥാന ജനറൽസെക്രട്ടറി എസ്.ശ്രീകുമാർ,ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മുത്തുകുമാർ,അസോസിയേഷൻ ട്രഷറർ രചന, സെക്രട്ടറി നവീൻ തുടങ്ങിയവർ സംസാരിച്ചു.