akshay

തിരുവനന്തപുരം: കർണാടക ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പി. രാമചന്ദ്ര റാവു ട്രോഫി അണ്ടർ- 25 ചതുർദിന ടൂർണമെന്റിനുള്ള കേരള ടീമിനെ അക്ഷയ് മനോഹർ നയിക്കും. ഈ മാസം 17 മുതൽ 30 വരെ ബംഗ്ലൂർ അലൂർ സ്റ്റേഡിയത്തിലാണ് ടൂർണമെന്റ്. ആദ്യ മത്സരത്തിൽ കർണാടകയാണ് കേരളത്തിന്റെ ആദ്യ എതിരാളി. 22 ന് തമിഴ്‌നാടുമായും 26 ന് ആന്ധ്രയുമായും ഏറ്റുമുട്ടും. ഡേവിസ് ജെ മണവാളനാണ് പരിശീലകൻ. ടീം : അക്ഷയ് മനോഹർ ( ക്യാപ്ടൻ), ഒമർ അബൂബക്കർ, രെഹാൻ സായി പി.എസ്, ജെ.അനന്തകൃഷ്ണൻ, കമിൽ അബൂബക്കർ സി.പി, അഭിഷേക് പ്രതാപ്,സച്ചിൻ എം,എസ്, നിഖിൽ ടി, പ്രവീൺ ശ്രീധർ, ആദിത്യ കൃഷ്ണൻ കെ, മുഹമദ് ഇഷാഖ് പി,അശ്വന്ത് എസ് ശങ്കർ,മോനു കൃഷ്ണ, വിനയ് വി വർഗീസ്,നിഖിൽ എം,അക്ഷയ് ടി.കെ.