
കൊച്ചി: ഹ്രസ്വകാലയളവിൽ പുതിയ വായ്പകളുടെ പലിശയിൽ കാൽ ശതമാനം ഇളവ് പ്രഖ്യാപിച്ച് സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ(എസ്.ബി.ഐ). ഉത്സവകാലത്ത് ഉപഭോക്താക്കൾക്ക് ആവേശം പകരാനായാണ് ഒക്ടോബർ 15 മുതൽ നവംബർ 15 വരെയുള്ള കാലയളവിൽ മാർജിനൽ കോസ്റ്റ് ഒഫ് ഫണ്ട്സുമായി ബന്ധിപ്പിച്ചിട്ടുള്ള വായ്പകളുടെ പലിശ 8.45 ശതമാനത്തിൽ നിന്ന് 8.25 ശതമാനമായി കുറച്ചത്. മറ്റ് വായ്പകളുടെ നിരക്കുകളിൽ മാറ്റമുണ്ടാകില്ല.