shami

ബെംഗളുരു : പരിക്കിൽ നിന്ന് പൂർണമായി മോചിതനായിട്ടേ പേസർ മുഹമ്മദ് ഷമിയെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവിളിക്കൂ എന്നും അല്ലാത്ത പക്ഷം അത് ടീമിനും ഷമിക്കും ഗുണം ചെയ്യില്ലെന്നും ക്യാപ്ടൻ രോഹിത് ശർമ്മ. കഴിഞ്ഞ വർഷം നടന്ന ലോകകപ്പ് ഫൈനലിന് ശേഷം പരിക്കും ഓപ്പറേഷനും വിശ്രമമവുമായി ഷമി ടീമിന് പുറത്താണ്. കിവീസിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ഷമി തിരിച്ചെത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. ഇതേപ്പറ്റി ചോദിച്ചപ്പോ‌ഴാണ് വരാനിരിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിലും ഷമി ഉണ്ടാകില്ലെന്ന് രോഹിത് സൂചന നൽകിയത്. പരിക്ക് മാറി രഞ്ജി ട്രോഫിയിൽ കളിച്ച് ഫിറ്റ്നസ് തെളിയിച്ചശേഷമേ ഷമി ഇന്ത്യൻ കുപ്പായത്തിൽ ഇറങ്ങാൻ സാദ്ധ്യതയുള്ളൂ.