admission

2024-25 അധ്യയന വർഷത്തെ എം.ഡി.എസ് കോഴ്‌സിന്റെ പ്രവേശനത്തിനുള്ള യോഗ്യതാ മാനദണ്ഡത്തിൽ ഇളവ് വരുത്തിയതിനാൽ, പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റ് മുഖേന പുതിയതായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള അവസരം ഒക്ടോബർ 18ന് വൈകിട്ട് 2 മണി വരെ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

'PG Dental 2024 - Candidate Portal' എന്ന ലിങ്കിൽ അപേക്ഷാ നമ്പരും പാസ്‌വേർഡ് നൽകി ലോഗിൻ ചെയ്യുമ്പോൾ അപേക്ഷകന്റെ പ്രൊഫൈൽ പേജ് ലഭിക്കും. അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം 'Memo details' മെനു ക്ലിക്ക് ചെയ്താൽ വിവരങ്ങൾ മനസിലാക്കാം. ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ/ സർട്ടിഫിക്കറ്റുകൾ എന്നിവ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. ഫോൺ: 0471 2525300.

കഴക്കൂട്ടം വനിതാ ഗവ. ഐ.ടി.ഐയിൽ നിയമനം
കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.യിൽ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് ഹിന്ദി ട്രേഡിൽ പൊതുവിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള താൽക്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവ് ഉണ്ട്. താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 19ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. യോഗ്യതകൾ DGET സൈറ്റിൽ ലഭ്യമാണ്.