
കുട്ടികളുടെ ക്യൂട്ട് വീഡിയോകൾ ഇഷ്ടപ്പെടാത്തവർ ആരാണുണ്ടാകുക? അവരുടെ കളിചിരികളും ഡാൻസും പാട്ടുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഒന്നര വയസുകാരിയാണ് ഇപ്പോൾ നവമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. കിടിലൻ ബെല്ലി ഡാൻസാണ് കുട്ടി കാഴ്ചവയ്ക്കുന്നത്.
ചെറിയ കുറേ കുട്ടികളെയും ഒരു ഇൻസ്ട്രക്ടറുമാണ് വീഡിയോയിലുള്ളത്. കൂട്ടത്തിലെ ഏറ്റവും ചെറിയ ആളാണ് ഈ കുരുന്ന്. മറ്റ് കുട്ടികൾ ഇൻസ്ട്രക്ടറുടെ നിർദേശപ്രകാരം ചുവടുവയ്ക്കുമ്പോൾ ഒന്നരവയസുകാരി ഇഷ്ടമുള്ള ചുവടുകളാണ് വയ്ക്കുന്നത്.
ചെറു പുഞ്ചിരിയോടെ വളരെ അനായാസമായിട്ടാണ് പെൺകുട്ടി ചുവടുവയ്ക്കുന്നത്. അവൾ മറ്റുള്ളവരെ അനുകരിക്കുന്നതും കാണാം. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം കോടിക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. ഒരു കോടിയിലധികം പേർ വീഡിയോ കാണുകയും ചെയ്തു. കുട്ടിയുടെ ക്യൂട്ട്‌നെസിനെക്കുറിച്ച് തന്നെയാണ് കൂടുതൽ കമന്റുകളും വരുന്നത്.