
കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ബോഗയ്ൻ വില്ല തിയേറ്ററിൽ . ഷറഫുദ്ദീൻ, വീണ നന്ദകുമാർ, സിന്ധ്ര തുടങ്ങിയവരാണ് മറ്റു താരങ്ങൾ. രചന ലാജോ ജോസ്, അമൽ നീരദ്. ഛായാഗ്രഹണം ആനന്ദ്  സി. ചന്ദ്രൻ.അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജ്യോതിർമയിയും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് നിർമ്മാണം.
പൊറാട്ട് നാടകം
സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്യുന്ന പൊറാട്ട് നാടകം തിയേറ്ററിൽ. മണിക്കുട്ടി എന്ന പേരുള്ള പശുവും നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാഹുൽ മാധവ്, ധർമ്മജൻ ബോൾഗാട്ടി, രമേശ് പിഷാരടി, സുനിൽ സുഖദ, നിർമ്മൽ പാലാഴി, സൂരജ് തേലക്കാട്, ഐശ്വര്യ മിഥുൻ, ഗീതി സംഗീത തുടങ്ങിയവരാണ് മറ്റു താരങ്ങൾ. രചന സുനീഷ് വാരനാട്.അകാലത്തിൽ വിടപറഞ്ഞ സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രം എമിറേറ്റ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്നു.