snake

ഹൈദരാബാദ്: അടിച്ച് പാമ്പായെന്ന് പറയാറുണ്ട്. എന്നാൽ അടിച്ച് ലക്കുകെട്ട് വഴിയിൽ കിടന്ന പാമ്പിനെ എടുത്ത് ശരീരത്തിൽ ചുറ്റിയാലോ? ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലക്കാരനായ ട്രക്ക് ഡ്രൈവറാണ് ബോധമില്ലാതെ പെരുമ്പാമ്പിനെ കഴുത്തിൽ ചുറ്റിയത്. നാട്ടുകാരുടെ ഏറെ നേരത്തെ കഠിനപ്രയത്നത്തിനൊടുവിൽ പാമ്പിനെ കഴുത്തിൽ നിന്ന് മാറ്റി യുവാവിന്റെ ജീവൻ രക്ഷപ്പെടുത്തി. പാമ്പിന്റെ പിടിയിലായ യുവാവിന്റെ ദൃശ്യങ്ങൾ വൈറലാണ്.

ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ യുവാവ് ജോലിയുടെ ക്ഷീണം മാറാനാണ് മദ്യപിച്ചത്. അല്പം കൂടുതൽ അകത്തുചെന്നതോടെ കൺട്രോളുപോയി. എത്രശ്രമിച്ചിട്ടും വീട്ടിലേക്ക് പോകാനുള്ള വഴി ഏതാണെന്ന് മനസിലായില്ല. ലഹരി കൂടുതലായി തലയ്ക്കുപിടിച്ചതോടെ വീണുപോയി. വഴിയരികിലുള്ള ചെറിയൊരു കെട്ടിടത്തിലേക്കാണ് വീണത്. അല്പം കഴിഞ്ഞതോടെ തൊട്ടടുത്തുള്ള കുറ്റിക്കാട്ടിൽ നിന്ന് ഇഴഞ്ഞെത്തിയ പെരുമ്പാമ്പ് അയാളുടെ ശരീരത്തിലേക്ക് കയറി. ഒന്നുമറിയാത്ത അയാൾ പാമ്പിനെ തന്റെ കഴുത്തിലേക്ക് നീക്കിയിട്ടു. ഇതോടെ പ്രകോപിതനായ പാമ്പ് അയാളെ ചുറ്റിവരിയാൻ തുടങ്ങി.

എന്നാൽ ഇതൊന്നും യുവാവ് അറിഞ്ഞതേയില്ല. ഇതിനിടെ അയാൾ എഴുന്നേറ്റ് ചാരിയിരുന്നു. അപ്പോഴും പാമ്പ് വിടാൻ കൂട്ടാക്കിയില്ല. ശക്തിയായി ചുറ്റിവരിയുന്നുണ്ടായിരുന്നെങ്കിലും അതൊന്നും യുവാവ് കാര്യമാക്കിയില്ല. ഇതിനിടെ ചില സമീപവാസികളാണ് സംഭവം കണ്ടത്. അവർ ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഒടുവിൽ ഏറെ പണിപ്പെട്ടാണ് പാമ്പിനെ തുരത്തി യുവാവിനെ രക്ഷപ്പെടുത്തിയത്. യുവാവിന് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. പ്രദേശത്ത് പാമ്പുശല്യം രൂഷമാണെന്നാണ് നാട്ടുകാർ പറയുന്നത്.

మద్యం మత్తులో ఉన్న వ్యక్తిపైకి ఎక్కిన కొండచిలువ.. కాపాడిన స్థానికులు

కర్నూలు - అవుకు మండలం సింగనపల్లికి చెందిన లారీ డ్రైవర్ డ్యూటీ దిగి ఫుల్లుగా మద్యం సేవించాడు.

మద్యం బాగా ఎక్కడంతో ఇంటికి వెళ్లలేక.. ఓ చోట అరుగుపై కూర్చున్నాడు. మద్యం మత్తులో తూగుతూ ఉండిపోయాడు.

అయితే పక్కనే… pic.twitter.com/0oYLcrwnXU

— Telugu Scribe (@TeluguScribe) October 15, 2024