
എമ്പുരാൻ സിനിമയിലെ പൃഥ്വിരാജിന്റെ ക്യാരക്ടർ ലുക്ക് പുറത്ത്. മോഹൻലാൽ അവതരിപ്പിക്കുന്ന അബ്രാം ഖുറേഷിയുടെ വലംകൈയായ സയീദ് മസൂദ് എന്ന കേന്ദ്ര കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. എംപറേഴ്സ് ജനറൽ എന്ന വിശേഷണത്തോടെയാണ് പൃഥ്വിരാജിന്റെ പോസ്റ്റർ മോഹൻലാൽ പങ്കുവച്ചത്.
ഇന്നലെ പൃഥ്വിരാജിന്റെ പിറന്നാളായിരുന്നു. മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത് 2019ൽ റിലീസ് ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ഛായാഗ്രഹണം സുജിത് വാസുദേവ്. മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സായ് കുമാർ, ബൈജു സന്തോഷ്, സാനിയ അയ്യപ്പൻ തുടങ്ങി നീണ്ട താരനിരയുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സു ബാസ്കരൻ അല്ലി രാജയും ചേർന്നാണ് നിർമ്മാണം. എമ്പുരാന്റെ ചിത്രീകരണം ഇപ്പോൾ തിരുവനന്തപുരത്ത് പുരോഗമിക്കുന്നു.