
മുറ എന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി ആലപിച്ച നൂലില്ലാ കറക്കം എന്ന ഗാനം യൂട്യൂബിൽ മണിക്കൂറുകൾക്കുള്ളിൽ ട്രൻഡിങ് ലിസ്റ്റിൽ ഇടം നേടി. വിനായക് ശശികുമാർ രചന നിർവഹിച്ച ഗാനത്തിന്റെ സംഗീത സംവിധാനം ക്രിസ്റ്റി ജോബിയാണ്. കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ
സുരാജ് വെഞ്ഞാറമൂടും, ഹ്രിദ്ധു ഹാറൂണും പ്രധാന വേഷത്തിൽ എത്തുന്നു. മാല പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മറ്റ് താരങ്ങൾ. രചന സുരേഷ് ബാബു, ഛായാഗ്രഹണം : ഫാസിൽ നാസർ, എച്ച് ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.
പി .ആർ. ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.