
അബുദാബിയിൽ അവധി ആഘോഷത്തിലാണ് മലയാളത്തിന്റെ പ്രിയ താരം അഹാന കൃഷ്‌ണ. കടലിൽ ജെറ്റ് കാറിൽ ചീറിപ്പായുന്ന വീഡിയോ അഹാന സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. കടലിനു നടുവിൽ അബുദാബിയുടെ മനോഹാരിത ആസ്വദിക്കുന്ന വീഡിയോ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് അമ്മ സിന്ധു കൃഷ്ണയോടൊപ്പം അഹാന അബുദാബിയിൽ എത്തിയത്. കുറച്ചു ദിവസങ്ങൾ ഇവിടെയായിരിക്കുമെന്ന് അഹാന വ്യക്തമാക്കിയിരുന്നു. അഹാനയുടെ 29-ാം പിറന്നാൾ അബുദാബിയിൽ കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. വെള്ളത്തിനു നടുവിൽ വച്ചായിരുന്നു ആഘോഷം. മനോഹരമായ ഫ്രോക്ക് അണിഞ്ഞ് ബോട്ടിനുള്ളിലായിരുന്നു പിറന്നാൾ കേക്ക് മുറിച്ചത്. സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായ അഹാനയ്ക്ക് എറെ ആരാധകരാണ്. നാൻസി റാണി ആണ് അഹാന കൃഷ്ണ നായികയായി റിലീസിന് ഒരുങ്ങുന്ന ചിത്രം.