
തിരുവനന്തപുരം: അൽ മുക്താദിറിന്റെ എല്ലാ ഷോറൂമുകളിലും നവംബർ 30 വരെ പണിക്കൂലി ഇല്ലാതെ ആഭരണങ്ങൾ സ്വന്തമാക്കാനുള്ള അവസരമൊരുക്കി ജുവല്ലറി ഗ്രൂപ്പ്. ജി.ഡി.ജെ.എം.എം.എയുടെ ഒന്നാം വാർഷികം, അൽ മുക്താദിർ ഗ്രൂപ്പിന്റെ 5-ാം വാർഷികം, പാലക്കാടുള്ള ഏറ്റവും പുതിയ ഷോറൂമുകളായ അസ്സമീഅ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജുവലറി, അൽ അദ്ല് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജുവലറി,എന്നിവയുടെ ഉദ്ഘാടനം, ദുബായ് ന്യൂ ഗോൾഡ് സൂക്കിലെ അൽ മുഇ്സ് ജുവലറി, ട്രേഡിംഗ് എൽ.എൽ.സി, അൽ കബീർ ഗോൾഡ് ബുള്ള്യൻ ഷോറൂമുകളുടെ ഉദ്ഘാടനം എന്നിവ പ്രമാണിച്ചാണ് ആഭരണങ്ങൾ 0% പണിക്കൂലിയിൽ നൽകുന്നത്. കൂടാതെ, കേരളത്തിൽ ഏറ്റവും കുറഞ്ഞ വിലയിലാണ് അൽമുക്താദിർ ഗ്രൂപ്പ് സ്വർണാഭരണങ്ങൾ വിൽക്കുന്നത്. ജി.ഡി.ജെ.എം.എം.എയുടെ സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാമിന്റെ നേരിട്ടുള്ള ഇടപെടലിലൂടെയാണിത്. വിവാഹാഭരണങ്ങളുടെ ഏറ്റവും നവീന കളക്ഷൻസ്, ആന്റിക്, ചെട്ടിനാട്, അൺകട്ട് ഡയമണ്ട് നഗാസ്, കേരള ഫ്യൂഷൻ, അറബിക് ഫ്യൂഷൻ, മറിയം എലൈറ്റ് വെഡ്ഡിംഗ് കളക്ഷൻ തുടങ്ങി എല്ലാ ആഭരണങ്ങളും പണിക്കൂലി ഇല്ലാതെ ലഭ്യമാണ്. 6 മാസ അഡ്വാൻസ് ഓർഡറിന് 0%പണിക്കൂലിയും 5% അഡീഷണൽ ഡിസ്ക്കൗണ്ടും ലഭിക്കും.