
പാലക്കാട്: പാടുവാനുള്ള കഴിവുകൾ കാഴ്ചവയ്ക്കാൻ അവസരം ഒരുക്കി പാലക്കാട് ലുലുമാൾ. കരോക്കെയുടെ സഹായത്താൽ പാട്ടുകൾ പാടി ആസ്വദിക്കാൻ 'പാട്ടു പുരയിൽ ആർക്കും പാടാം' എന്ന ഓപ്പൺ മൈക് കരോക്കെ നൈറ്റ് നാളെ വൈകിട്ട് 4ന് നടക്കും. വിവിധ ഭാഷകളിലായി ആയിരത്തോളം കരോക്കെ ശേഖരമടങ്ങിയ ഉപകരണത്തിന്റെ സഹായത്താൽ ടി.വി സ്ക്രീനിൽ വരികൾ കണ്ട് പാടാനുളള സൗകര്യം ഉണ്ടായിരിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 7306333678.