
പി.എസ്.സി. എറണാകുളം മേഖലാ ഓഫീസിൽ പൊതുഅവധി കാരണം മാറ്റിവച്ച അഭിമുഖങ്ങൾക്ക് തീയതി നിശ്ചയിച്ചു. ആരോഗ്യ വകുപ്പിൽ സ്റ്റാഫ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 66/2023 തൃശൂർ ജില്ല) തസ്തികയിലേക്കുള്ള അഭിമുഖം 23ന് നടക്കും. തൃശൂർ ജില്ലാ ഓഫീസിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന കേരള മുനിസിപ്പൽ കോമൺ സർവീസിൽ ലൈബ്രേറിയൻ ഗ്രേഡ്4 (കാറ്റഗറി നമ്പർ 494/2020 പാലക്കാട് ജില്ല) തസ്തികയിലേക്കുള്ള അഭിമുഖം 24നും പാലക്കാട് ജില്ലാ ഓഫീസിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരുന്ന ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 714/2022 പാലക്കാട് ജില്ല) തസ്തികയിലേക്കുള്ള അഭിമുഖം 25 നും പി.എസ്.സി എറണാകുളം മേഖലാ ഓഫീസിൽ വച്ച് നടത്തും. സമയക്രമത്തിൽ മാറ്റമില്ല.
മറ്റുള്ള അഭിമുഖങ്ങൾ
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്) (കാറ്റഗറി നമ്പർ 745/2021) തസ്തികയിലേക്ക് 29, 30 തീയതികളിൽ പി.എസ്.സി. ആസ്ഥാനത്ത് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.വിഭാഗവുമായി ബന്ധപ്പെടണം (0471 2546446).
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് (കാറ്റഗറി നമ്പർ 43/2022 - എൻ.സി.എ. മുസ്ലീം) തസ്തികയിലേക്ക് 29 ന് പി.എസ്.സി. ആസ്ഥാനത്ത് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. വിഭാഗവുമായി ബന്ധപ്പെടണം (0471 2546446).
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ടർണർ) (കാറ്റഗറി നമ്പർ 425/2022- എൻ.സി.എ. - എൽ.സി./എ.ഐ.) തസ്തികയിലേക്ക് ഈമാസം 30 ന് പി.എസ്.സി. ആസ്ഥാനത്ത് അഭിമുഖം നടത്തും.
കെ.ടി.ഡി.സി.യിൽ പേഴ്സണൽ ഓഫീസർ (കാറ്റഗറി നമ്പർ 147/2022) തസ്തികയിലേക്ക് 2024 ഒക്‌ടോബർ 30 ന് രാവിലെ 9.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്.
ഒ.എം.ആർ. പരീക്ഷ
കേരള ബാങ്കിൽ (കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്) ക്ലർക്ക്/കാഷ്യർ (കാറ്റഗറി നമ്പർ 63/2024, 64/2024) തസ്തികയിലേക്ക് ഈമാസം 23ന് രാവിലെ 07.15 മുതൽ 09.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ്.
വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (എച്ച്.എസ്.) മലയാളം മീഡിയം (കാറ്റഗറി നമ്പർ 78/2024, 441/2023) തസ്തികയിലേക്ക് 24ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 433/2023, 434/2023) തസ്തികയിലേക്ക് 29ന് രാവിലെ 7.15 മുതൽ 9.15വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ (കാറ്റഗറി നമ്പർ 630/2023) തസ്തികയിലേക്ക് ഈമാസം 30ന് രാവിലെ 07.15 മുതൽ 09.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.