good-fortune

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ഒക്ടോബർ 17 1200 തുലാം 1 വ്യാഴാഴ്ച.
(വൈകുന്നേരം 4 മണി 19 മിനിറ്റ് 44 സെക്കന്റ് വരെ രേവതി നക്ഷത്രം ശേഷം അശ്വതി നക്ഷത്രം )

അശ്വതി: അശ്രദ്ധ കൊണ്ട് വാഹനാപകടവും പണനഷ്ടവും ഉണ്ടാകും, പലരിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നു ചേരും, സ്വന്തം ഉത്തരവാദിത്വങ്ങൾ അന്യരെ ഏൽപ്പിക്കരുത്, തൊഴിൽ മേഖലയിൽ സമ്മർദ്ദം വർദ്ധിക്കും.

ഭരണി: നയതന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുന്നതിൽ ലക്ഷ്യപ്രാപ്തി നേടും, സാമ്പത്തിക ലാഭം കുറയും, ദമ്പതികൾ വളരെ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കണം, രോഗങ്ങൾക്ക് വിദഗ്ദ്ധ ചികിത്സ വേണ്ടിവരും.

കാർത്തിക: അനാവശ്യമായ ചിന്തകളും പരിഭ്രമവും അസുഖങ്ങൾക്ക് വഴിയൊരുക്കും, ഉപകാരം ചെയ്ത് കൊടുത്തവരിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നുചേരും, അകാരണമായ ഉൾഭയം, തർക്കങ്ങളിൽ നിന്നും നിരുപാധികം പിൻമാറുക.

രോഹിണി: യാത്രകൾ ധാരാളം വേണ്ടി വരും,ആത്മവിശ്വാസവും ആർജ്ജവവും ഉണ്ടാകും, പണം സന്താനങ്ങൾക്ക് ഉപരിപഠനത്തിന് ഉപകരിക്കും, വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം.

മകയിരം: ദൂരത്തേക്ക് ഉദ്യോഗമാറ്റം ഉണ്ടാകും, ആവശ്യത്തിന് കടം വാങ്ങേണ്ടതായി വരും, തൊഴിൽ മേഖലകളിൽ സമ്മർദ്ദവും യാത്രാക്ലേശവും വർദ്ധിക്കും, അനാവശ്യ തോന്നലുകൾ ഉപേക്ഷിക്കണം.

തിരുവാതിര: വിപരീത സാഹചര്യങ്ങൾ വന്നുചേരും, ഈശ്വര പ്രാർത്ഥനകളാൽ അനുകൂല ഫലങ്ങൾ, ദൗത്യം നിർവ്വഹിക്കുവാൻ അഹോരാത്രം പ്രവർത്തിക്കും, ദുശ്ശീലങ്ങൾ, വാക്കും പ്രവർത്തിയും ബന്ധമില്ലാത്തത് ആയിരിക്കും.

പുണർതം: ദുരിതങ്ങൾക്ക് ആശ്വാസം ഉണ്ടാകും, ചികിത്സ ഫലിക്കും, സ്വയംഭരണാധികാരം ലഭിക്കും, ബഹുമാനത്തോടുകൂടി ചെയ്യുന്നതെല്ലാം വിജയിക്കും, യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കും.

പൂയം: നിലനിൽപ്പിനാധാരമായ ഉദ്യോഗം ലഭിക്കും, സ്വന്തം കഴിവിലുള്ള വിശ്വാസം ഉയർച്ച നേടിത്തരും, ഭാര്യാ ഗുണം, ധനലഭ്യത, നിയമവിരുദ്ധമായ പ്രവർത്തികളിൽ നിന്നും പിന്മാറും.

ആയില്യം: ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കും, അധികാര പ്രാപ്തിയുണ്ടാകും, വസ്ത്രങ്ങളും ആഭരണങ്ങളും ലഭിച്ചേക്കാം, പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ഉണ്ടാവുകയില്ല.

മകം: അധികാര പരിധി വർദ്ധിക്കും, മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്ക് അർഹനാകും, സർക്കാരിൽ നിന്നും അനുകൂലമായ അറിയിപ്പ് കിട്ടും, പ്രവർത്തന വിജയം, കുടുംബത്തിൽ സമാധാന അന്തരീക്ഷം.

പൂരം: വിജ്ഞാനം ആർജ്ജിക്കും, എല്ലാക്കാര്യങ്ങളിലും നേട്ടവും ഉന്നതിയും, കലാനൈപുണ്യം, പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, കലാകായിക മത്സരങ്ങളിൽ വിജയിക്കും.

ഉത്രം: ലക്ഷ്യപ്രാപ്തി നേടും. വ്യവസ്ഥകൾ പാലിക്കും, ധനനേട്ടം, സന്താനസുഖം, കലാരംഗത്തുള്ളവർക്ക് നേട്ടം, സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കും, ഈശ്വരാനുഗ്രഹം, പദ്ധതികളും ആശയങ്ങളും അനുഭവത്തിൽ വന്നു ചേരും.

അത്തം: ഉത്സാഹം,കാര്യനിർവ്വഹണ ശക്തി തുടങ്ങിയവ വർദ്ധിക്കും, തൊഴിലിൽ മേന്മകൾ, പൂർവ്വിക സ്വത്ത് ലഭിക്കും,സ്വാർത്ഥത ഒഴിവാക്കുക, ജോലിയിൽ മടികാണിക്കും, പ്രായോഗിക വശങ്ങൾ സമന്വയിപ്പിച്ച് ചെയ്യുന്നതെല്ലാം വിജയിപ്പിക്കും.

ചിത്തിര: അനാവശ്യ ചിന്തകളും മിഥ്യാധാരണകളും ഒഴിവാക്കണം, വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കില്ല, ചെലവുകൾ വർദ്ധിക്കും, ശത്രുക്കളുടെ എതിർപ്പുകളെ നേരിടേണ്ടി വരും, പലമേഖലകളിലും അധിക ചെലവ് അനുഭവപ്പെടും.

ചോതി: സ്ഥാനക്കയറ്റമുണ്ടാകും, കലഹത്തിനു വരുന്നവരെ പോലും സരസമായി സംസാരിച്ചു വശത്താക്കും, ദാമ്പത്യ വിഷയങ്ങളിൽ പൊതുവേ സുഖം, ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവ ആഘോഷങ്ങളിൽ പങ്കെടുക്കും.

വിശാഖം: മാതാപിതാക്കളിൽ നിന്ന് വേർപ്പെട്ട് താമസിക്കും, ഔദ്യോഗികമായി തൊഴിലിൽ അഭിവൃദ്ധിയും ഫലം, യാത്രയിൽ നേട്ടം, ആർഭാടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.

അനിഴം: വിദേശയാത്രയ്ക്ക് തടസ്സമുണ്ടാകും, താൽക്കാലിക ജോലി സ്ഥിരമാകും, അർഹമായ പൂർവ്വിക സ്വത്ത് രേഖാപരമായി ലഭിക്കും, ഭൂമിവിൽപ്പന സഫലമാകും.

കേട്ട: പണമിടപാടുകളിൽ നിന്നും പിന്മാറുക, അനുകൂലികൾ ശത്രുക്കൾ ആകും, വ്യവഹാര പരാജയം, കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിവർത്തിക്കുവാൻ സാധിക്കുകയില്ല, അപാകതകൾ ഉണ്ടാവാതെ സൂക്ഷിക്കണം.

മൂലം: ദൈവാധീനം ഉണ്ടാകും, ശമ്പള വർദ്ധനവ്, വിദേശ ഉദ്യോഗത്തിന് ശ്രമിക്കുന്നവർക്ക് ശ്രമം വിജയിക്കും, പുതിയ ഗൃഹ നിർമ്മാണത്തിന് കാലം അനുകൂലമാണ്.

പൂരാടം: ഉദ്യോഗസ്ഥന്മാർക്ക് നല്ല കാലം, ആരോഗ്യനില മെച്ചപ്പെടും, ഉന്നത സ്ഥാനത്തുള്ളവരുടെ സഹായം ലഭിക്കും, ദൂരയാത്രക്ക് ശ്രമിക്കുന്നവർക്ക് ദിനം അനുകൂലമാണ്, കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

ഉത്രാടം: മാനസികമായി പിരിമുറുക്കം അനുഭവപ്പെടും,അന്യരുടെ വാക്കു കേട്ട് ധനം മുടക്കരുത് നഷ്ടം വരും, ഗൃഹത്തിൽ നിന്ന് അകന്ന് നിൽക്കും, സുഹൃത്തുക്കളിൽ നിന്നും സഹായം കുറയും, പരാജയവും ധനനഷ്ടവും.

തിരുവോണം: അപവാദ ആരോപണങ്ങളിലും കേസുകളിലും തർക്കങ്ങളിലും അകപ്പെടും, സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് ക്ലേശകരമായ അനുഭവങ്ങൾ, ശത്രുക്കളിൽ നിന്നും ഉപദ്രവം, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം.

അവിട്ടം: ലഹരി വസ്തുക്കൾക്ക് അടിമപ്പെടാനുള്ള സാദ്ധ്യതയും സ്ത്രീ വിഷയത്തിൽ സാദ്ധ്യതയും, ഭാര്യയും ഭർത്താവുമായി കലഹത്തിന് സാദ്ധ്യത, ഗൃഹനിർമ്മാണ പ്രവർത്തനം തടസ്സപ്പെടും, സാമ്പത്തിക വിഷമതകൾ വർദ്ധിക്കും.

ചതയം: സർക്കാരിൽ നിന്നും അനുകൂല നടപടിയുണ്ടാകും, വളരെ കാലമായി അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ കാര്യസാദ്ധ്യത്തിനായി അടുത്തുകൂടും, ശക്തമായ തീരുമാനങ്ങൾ കൈക്കൊള്ളും, ശത്രു നാശം.

പൂരുരുട്ടാതി: ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും, ഉന്നത വ്യക്തികളുമായി ബന്ധപ്പെടും, കട ബാദ്ധ്യതകളിൽ നിന്ന് മോചനം, അഭിപ്രായ ഭിന്നതകൾ മാറും, ബന്ധുക്കളുമായി ദൂര യാത്ര പോകും.

ഉത്രട്ടാതി: തൊഴിൽ നഷ്ടപ്പെടാൻ സാദ്ധ്യത, രാഷ്ട്രീയക്കാരുടെ ഭാവി മോശമാകും, കാർഷിക വിളകൾക്ക് നാശം സംഭവിക്കാം, കാര്യങ്ങളിൽ ഉചിത തീരുമാനം വരും, രോഗ ദുരിതങ്ങൾ ഒഴിയുകയില്ല.

രേവതി: തൊഴിലുടമയുമായി നല്ല ബന്ധം സ്ഥാപിക്കും, ഉദ്യോഗാർത്ഥികൾക്ക് ഉദ്ദേശിച്ച ഫലം ലഭിക്കും,

അകന്നു കഴിയുന്നവർ ഒന്നിക്കാൻ സാദ്ധ്യത, കാർഷിക മേഖലയിൽ നേട്ടം കൈവരും, ഏറ്റെടുക്കുന്ന ജോലി പൂർത്തിയാക്കാൻ കഠിന പരിശ്രമം വേണ്ടിവരും.