isl

ഗോഹട്ടി : നവരാത്രി ആഘോഷ വേളയിലെ ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ മത്സരങ്ങൾ ഇന്ന് വീണ്ടും ആരംഭിക്കുന്നു. ഇന്ന് ഗോഹട്ടി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈയിൻ എഫ്.സിയും ഏറ്റുമുട്ടും. രാത്രി ഏഴരയ്ക്കാണ് കിക്കോഫ്. ഞായറാഴ്ച കൊൽക്കത്തയിൽ വച്ച് മൊഹമ്മദൻസുമായാണ് കേരള ബ്ളാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

നാലുകളികളിൽ നിന്ന് 10 പോയിന്റുമായി ബെംഗളുരു എഫ്.സിയാണ് പോയിന്റ് പട്ടികയിൽ മുന്നിൽ. ഒൻപത് പോയിന്റ് വീതമുള്ള പഞ്ചാബ്,ജംഷഡ്പുർ എന്നീടീമുകൾ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. നാലുകളികളിൽ ഒന്നുമാത്രം ജയിക്കാനായ കേരള ബ്ളാസ്റ്റേഴ്സ് അഞ്ചുപോയിന്റുമായി ഏഴാം സ്ഥാനത്താണ്. ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളുടെ അവസാനം വരെയുള്ള ഫിക്സചറും ഇന്നലെ പുറത്തുവിട്ടിട്ടുണ്ട്.

7.30 pm മുതൽ

സ്പോർട്സ് 18ലും ജിയോ സിനിമയിലും