jayasankar

ഇസ്ലാമാബാദ് : അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനവും പരമാധികാര ലംഘനങ്ങളും നല്ല അയൽ ബന്ധങ്ങൾ സൃഷ്‌ടിക്കില്ലെന്ന് പാകിസ്ഥാനും ചൈനയ്‌ക്കും വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ പരോക്ഷ വിമർശനം. ഇന്നലെ ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികളെ ഇരുത്തിക്കൊണ്ടായിരുന്നു ഒളിയമ്പുകൾ. ഉച്ചകോടിക്ക് ശേഷം ജയശങ്കർ ഇന്ത്യയിലേക്ക് മടങ്ങി.

മേഖലയിലെ മൂന്ന് തിന്മകളാണ് ഭീകരതയും തീവ്രവാദവും വിഘടന വാദവുമെന്ന് പാക് മണ്ണിൽ നിന്നുകൊണ്ട് ജയശങ്കർ പാകിസ്ഥാന് വ്യക്തമായ സന്ദേശം നൽകി. അതിർത്തി കടന്നുള്ള ഇത്തരം പ്രവർത്തനങ്ങൾ വ്യാപാരം,​കണക്ടിവിറ്റി,​ ജനങ്ങളുടെ ബന്ധം തുടങ്ങി ഒന്നിനെയും പ്രോത്സാഹിപ്പിക്കില്ല.