d

തി​രു​വ​ന​ന്ത​പു​രം​:​ക​ട​ൽ,​​​ ​കാ​യ​ൽ​ ​തീ​ര​ങ്ങ​ളി​ൽ​ ​നി​ർ​മ്മാ​ണ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​ ​ഇ​ള​വി​നാ​യി​ ​സം​സ്ഥാ​നം​ ​ന​ൽ​കി​യ​ ​തീ​ര​ദേ​ശ​ ​പ​രി​പാ​ല​ന​ ​പ്ലാ​ൻ​ ​കേ​ന്ദ്ര​ ​വ​നം,​​​ ​പ​രി​സ്ഥി​തി​ ​മ​ന്ത്രാ​ല​യം​ ​അം​ഗീ​ക​രി​ച്ചു.​ ​പ​ത്ത് ​തീ​ര​ദേ​ശ​ ​ജി​ല്ല​ക​ളി​ലെ​ 66​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ ​പ​ത്ത് ​ല​ക്ഷ​ത്തോ​ളം​ ​ജ​ന​ങ്ങ​ൾ​ക്ക് ​ആ​നു​കൂ​ല്യം​ ​ല​ഭി​ക്കും. കാ​സ​ർ​ഗോ​ഡ്,​ ​ക​ണ്ണൂ​ർ,​ ​കോ​ഴി​ക്കോ​ട്,​ ​മ​ല​പ്പു​റം,​തൃ​ശൂ​ർ,​ ​എ​റ​ണാ​കു​ളം​ ,​ ​കോ​ട്ട​യം,​ ​ആ​ല​പ്പു​ഴ,​ ​കൊ​ല്ലം,​ ​തി​രു​വ​ന​ന്ത​പു​രം ജില്ലകൾക്കാണ് ആനുകൂല്യം ലഭിക്കുന്നത്.


300​ ​ച​തു​ര​ശ്ര​ ​മീ​റ്റ​ർ​ ​വ​രെ​യു​ള്ള​ ​വീ​ടു​ക​ൾ​ക്ക് ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​നേ​രി​ട്ട് ​നി​ർ​മ്മാ​ണാ​നു​മ​തി​ ​നേ​ടാം.
നി​ർ​മ്മാ​ണ​ങ്ങ​ൾ​ക്ക് ​കൂ​ടു​ത​ൽ​ ​നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രു​ന്ന​ 66​ ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​ണ് ​ഇ​ള​വ്.​ ​ഇ​വ​യെ​ ​സി.​ആ​ർ.​ഇ​സ​ഡ് ​മൂ​ന്നി​ൽ​ ​നി​ന്ന് ​നി​യ​ന്ത്ര​ണം​ ​കു​റ​വു​ള്ള​ ​സി.​ആ​ർ.​ഇ​സ​ഡ് ​ര​ണ്ടി​ലേ​ക്ക് ​മാ​റ്റ​ണ​മെ​ന്ന​ ​കേ​ര​ള​ത്തി​ന്റെ​ ​ആ​വ​ശ്യ​മാ​ണ് ​അം​ഗീ​ക​രി​ച്ച​ത്.


തീ​ര​ദേ​ശ​ ​നി​യ​മ​ ​പ്ര​കാ​രം​ ​ഏ​റ്റ​വും​ ​കു​റ​വ് ​നി​യ​ന്ത്ര​ണ​മു​ള്ള​ ​മേ​ഖ​ല​യാ​ണ് ​സി.​ആ​ർ.​ഇ​സ​ഡ്-2.​ ​മു​നി​സി​പ്പ​ൽ,​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​സ്ഥ​ല​ങ്ങ​ളാ​ണ് ​ഇ​തി​ലു​ള്ള​ത്.​ ​കേ​ര​ള​ ​തീ​ര​ത്തെ​ ​മി​ക്ക​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും​ ​ജ​ന​സാ​ന്ദ്ര​ത​യി​ലും​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ളി​ലും​ ​ന​ഗ​ര​സ്വ​ഭാ​വ​മാ​ണ്.​ ​ഇ​ത്ത​രം​ 175​ ​പ​ഞ്ചാ​യ​ത്തു​ക​ളെ​ ​കൂ​ടി​ ​ന​ഗ​ര​ ​മേ​ഖ​ല​യാ​ക്കി​ ​വി​ജ്ഞാ​പ​നം​ ​ചെ​യ്ത് ​സി.​ആ​ർ.​ഇ​സ​ഡ്-2​ൽ​ ​ഉ​ൾ​പ്പെ​ടു​ത്താൻ കേ​ന്ദ്ര​ത്തി​നോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​വാ​ർ​ത്താ​കു​റി​പ്പി​ൽ​ ​അ​റി​യി​ച്ചു.


സി.​ആ​ർ.​ഇ​ഡ​സ്-3​എ​യി​ലെ​ 31​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ 20​എ​ണ്ണ​വും​ ​സി.​ആ​ർ.​ഇ​സ​ഡ്-2​ലേ​ക്ക് ​മാ​റ്റി.​ ​ഇ​തോ​ടെ​ 11​ ​പ​‍​ഞ്ചാ​യ​ത്തു​ക​ളാ​ണ് ​സി.​ആ​ർ.​ഇ​ഡ​സ്-3​എ​യി​ൽ​ ​ശേ​ഷി​ക്കു​ന്ന​ത്. സി.​ആ​ർ.​ഇ​സ​ഡ്-3​ ​എ​യി​ലെ​ ​വി​ക​സ​ന​ ​നി​രോ​ധി​ത​ ​മേ​ഖ​ല​ ​ക​ട​ലി​ന്റെ​ ​വേ​ലി​യേ​റ്റ​ ​രേ​ഖ​യി​ൽ​ ​നി​ന്ന് 50​ ​മീ​റ്റ​ർ​ ​വ​രെ​യാ​ക്കി​ ​കു​റ​ച്ചു.​ ​നി​ല​വി​ൽ​ 200​ ​മീ​റ്റ​ർ​ ​ആ​യി​രു​ന്നു.​ ​ഉ​ൾ​നാ​ട​ൻ​ ​ജ​ലാ​ശ​യ​ങ്ങ​ൾ​ക്ക് ​ഈ​ ​ദൂ​ര​പ​രി​ധി​ 100​ ​മീ​റ്റ​റി​ൽ​ ​നി​ന്ന് 50​ ​മീ​റ്റ​റാ​ക്കി​ ​കു​റ​ച്ചു.​ ​തു​റ​മു​ഖ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​പ്ര​ഖ്യാ​പി​ച്ച​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​വി​ക​സ​ന​ര​ഹി​ത​ ​മേ​ഖ​ല​ ​ബാ​ധ​ക​മ​ല്ല. 1000​ ​ച​തു​ര​ശ്ര​ ​മീ​റ്റ​റി​ൽ​ ​കൂ​ടു​ത​ലു​ള്ള​ ​സ​ർ​ക്കാ​ർ​ ​ക​ണ്ട​ൽ​ക്കാ​ടു​ക​ൾ​ക്ക് ​ചു​റ്റും​ 50​ ​മീ​റ്റ​ർ​ ​ബ​ഫ​ർ​ ​ഏ​രി​യ​ ​വ​രും.​ ​സ്വ​കാ​ര്യ​ ​വ്യ​ക്തി​ക​ളു​ടെ​ ​ക​ണ്ട​ൽ​ക്കാ​ടു​ക​ൾ​ക്ക് ​ബ​ഫ​ർ​ ​മേ​ഖ​ല​യു​ണ്ടാ​കി​ല്ല.