ggg

ന്യൂഡൽഹി: സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജിയായ സഞ്ജീവ് ഖന്ന അടുത്ത ചീഫ് ജസ്റ്റിസാകും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡാണ് കേന്ദ്രസർക്കാരിന് ശുപാർശ നൽകിയത്. ചന്ദ്രചൂഡ് അടുത്ത മാസം 10ന് വിരമിക്കും. അടുത്ത ചീഫ് ജസ്റ്റിസിന്റെ പേര് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം ചന്ദ്രചൂഡിന് കത്തയച്ചിരുന്നു. ശുപാർശ അംഗീകരിച്ച് കേന്ദ്ര വിജ്ഞാപനമിറക്കുന്നതോടെ ജസ്റ്റിസ് സഞ്ജീവ് ഖന്ന രാജ്യത്തിന്റെ 51-ാമത് ചീഫ് ജസ്റ്റിസാകും. 2019 ജനുവരിയിലാണ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ജഡ്ജിയാകുന്നത്. 2025 മേയ് 13 വരെയാണ് കാലാവധി.