food

തിരുവനന്തപുരം: തക്കാളി വിലയിൽ നേരിയ ആശ്വാസം വന്നപ്പോൾ ബീൻസ് വില കുതി​ക്കുന്നു. രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 70 ആയിരുന്ന ബീൻസിന് ഇപ്പോൾ ഹോൾസെയിൽ വില 180ആണ്. കഴിഞ്ഞ ദിവസങ്ങളിൽ കിലോയ്ക്ക് 80 രൂപ വരെയെത്തിയ തക്കാളിയുടെ വില 50ലേക്ക് താഴ്ന്നു.വെളുത്തുള്ളി വില ഇപ്പോഴും മുകളി​ൽ തന്നെയാണ്.കി​ലോയ്​ക്ക്​ 130 രൂ​പയി​ൽ നി​ന്ന് കുതി​പ്പ് തുടങ്ങി​യ വെളുത്തുള്ളി​ക്ക് ഇപ്പോൾ 330 രൂ​പ​യാണ്.

ഇതോടെ വെ​ളു​ത്തു​ള്ളി വാ​ങ്ങാ​നും വാ​ങ്ങാ​തി​രി​ക്കാ​നും പ​റ്റാ​ത്ത അ​വ​സ്ഥ​യിലായി​​ സാ​ധാ​ര​ണ​ക്കാ​ർ. എ​ട്ട്​ മാ​സം​ മുൻപ്​ വെ​ളു​ത്തു​ള്ളി വി​ല​ കി​ലോ​യ്ക്ക്​ 400 ക​ട​ന്നി​രു​ന്നു. ഇതോടെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് സ്റ്റോക്കെ​ടു​ക്കാ​ൻ വ്യാ​പാ​രി​ക​ൾ തയ്യാറായി​ല്ല. മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും വെ​ളു​ത്തു​ള്ളി​ വില താഴ്ന്നിട്ടില്ല.കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും ഉത്പാദനം കു​റ​ഞ്ഞ​തു​മാ​ണ് വി​ല കൂ​ടാ​ൻ കാ​ര​ണ​മെ​ന്ന്​ വ്യാ​പാ​രി​ക​ൾ പ​റ​യുന്നു. കോയമ്പത്തൂർ, തിരുനെൽവേലി, മേട്ടുപ്പാളയം,കമ്പം,തേനി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് പച്ചക്കറിയെത്തുന്നത്.

സവാളയും പി​ന്നി​ലല്ല

സവാള വിലയിലും നേരിയ വർദ്ധനയുണ്ട്. ഓണത്തോടനുബന്ധിച്ച് കിലോയ്ക്ക് മൊത്തവില 49 ആയി​രുന്നു.ഇപ്പോൾ 60 ആണ്.വെണ്ട,മുളക്,പടവലം,ബീറ്റ്റൂട്ട്,ക്യാരറ്റ്,ഉരുളക്കിഴങ്ങ്,കാബേജ്,മുരിങ്ങ വി​ലയി​ൽ മാറ്റം വന്നിട്ടില്ല.

വില

ബീൻസ്: 160

സവാള: 60

തക്കാളി: 50

വെണ്ടയ്ക്ക: 40

മുളക്: 35

പടവലം: 25

കാബേജ്: 35

ബീറ്റ്‌റൂട്ട്: 30

ചേന: 65

ചെറിയ ഉള്ളി: 55

ക്യാരറ്റ്: 60

ഉരുളക്കിഴങ്ങ്: 42,

വെളുത്തുള്ളി: 330

വഴുതന: 55