madka



തെലുങ്ക് താരം വരുൺ തേജ് നായകനായി കരുണ കുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന മട്ക എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. നായികമാരായ നോറാ ഫത്തേഹി, മീനാക്ഷി ചൗധരി എന്നിവരെയും ടീസറിൽ കാണാം. മാസ് ആക്ഷൻ ടീസറാണ് പുറത്തിറങ്ങിയത് .നാല് ഗെറ്റപ്പിൽ വരുൺ തേജ് പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ നായകന്റെ 24 വർഷത്തെ യാത്രയാണ് അവതരിപ്പിക്കുന്നത്.നവീൻ ചന്ദ്ര, സലോനി, അജയ് ഘോഷ്, കന്നഡ കിഷോർ, രവീന്ദ്ര വിജയ്, പി രവിശങ്കർ എന്നിവരാണ് മറ്റ് താരങ്ങൾ.ഛായാഗ്രഹണം- എ കിഷോർ കുമാർ, സംഗീതം ജി.വി പ്രകാശ് കുമാർ, എഡിറ്റിംഗ്- കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ- കിരൺ കുമാർ മാനെ, സിഇഒ- ഇവിവി സതീഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ആർകെ ജാന, പ്രശാന്ത് മാണ്ഡവ, സാഗർ, വസ്ത്രാലങ്കാരം- കിലാരി ലക്ഷ്മി,

വൈറ എന്റർടെയ്ൻമെന്റിന്റെയും എസ്ആർടി എന്റർടെയ്ൻമെന്റിന്റെയും ബാനറിൽ ഡോ. വിജേന്ദർ റെഡ്ഡി തീഗലയും രജനി തല്ലൂരിയും ചേർന്നാണ് നിർമ്മാണം. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ നവംബർ 14 ന് റിലീസ് ചെയ്യും.
പി.ആർ. ഒ ശബരി.