
തമിഴകത്തെ സൂപ്പർഹിറ്റ് താരജോഡികളായ അജിത്തും നയൻതാരയും വീണ്ടും ഒരുമിക്കുന്നു. വിഷ്ണുവർദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഒരുമിക്കുന്നത്. ബില്ല എന്ന അജിത്ത് - നയൻതാര സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ് വിഷ്ണുവർദ്ധൻ. മങ്കാത്ത എന്ന സൂപ്പർഹിറ്റ് ചിത്രത്തിലും അജിത്തും നയൻതാരയും ഒരുമിച്ചിരുന്നു. ആരംഭം എന്ന അജിത്ത് - വിഷ്ണുവർദ്ധൻ - നയൻതാര ചിത്രവും പ്രേക്ഷകർ കൈനീട്ടി സ്വീകരിച്ചു. വിഷ്ണുവർദ്ധൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഷ്ണു വർദ്ധൻ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിലൂടെയാണ് അജിത്തും നയൻതാരയും ഇക്കുറി ഒരുമിക്കുന്നത്. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും. ഗുഡ് ബാഡ് അഗ്ളി, വിടാമുയർച്ചി എന്നീ ചിത്രങ്ങളുടെ ജോലിയിലാണ് അജിത്ത്. ഏറെനാളായി നയൻതാര ചിത്രങ്ങൾ നേരിട്ട് ഒ.ടി.ടി റിലീസാണ്. അജിത്ത് ചിത്രത്തിലൂടെ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ തിയേറ്ററിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.