prithviraj



ഗുരുവായൂരമ്പലനടയിലിന് ശേഷം പൃഥ്വിരാജ് - വിപിൻ ദാസ് ഒരുമിക്കുന്ന സന്തോഷ് ട്രോഫി അടുത്ത വർഷം തിയേറ്രറിൽ.അടുത്ത ജന്മദിനത്തിൽ സന്തോഷിന്റെ സ്വപ്ന ട്രോഫി കാണാൻ തയാറാകൂ എന്ന് കുറിച്ചു കൊണ്ടാണ് വിപിൻദാസ് പോസ്റ്രർ പുറത്തിറക്കിയത്. പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് ചിത്രത്തിന്റെ പ്രഖ്യാപനം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് നിർമ്മിക്കുന്നത്.
ഇടവേളയ്ക്ക് ശേഷം ഹിറ്റ് കോംബോ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. 2022 ൽ പുറത്തിറങ്ങിയ "ഗോൾഡ്" ആണ് ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം. നേരത്തേ ഡ്രൈവിങ് ലൈസൻസ്, ജനഗണമന, കടുവ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളും ഈ കൂട്ടുകെട്ടിന്റേതായി പുറത്തിറങ്ങി വമ്പൻ വാണിജ്യവിജയം നേടിയിരുന്നു. അടുത്ത ജന്മദിനത്തിൽ സന്തോഷിന്റെ സ്വപ്ന ട്രോഫി കാണാൻ തയാറാകൂ എന്ന് കുറിച്ചു കൊണ്ടാണ് വിപിൻദാസ് പോസ്റ്രർ പുറത്തിറക്കിയത്. അതേസമയം
പൃഥ്വിയുടെ പിറന്നാൾ ദിനത്തിൽ പുതിയ സർപ്രൈസ് പുറത്തുവിടുമെന്ന് ലിസ്റ്റിൻ സ്റ്റീഫൻ നേരത്തേ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചിത്രം അടുത്തവർഷം തിയറ്ററുകളിലെത്തും. ലൈൻ പ്രൊഡ്യൂസർ - സന്തോഷ് കൃഷ്ണൻ , അഡ്വെർടൈസിങ് - ബ്രിങ്ഫോർത്ത് മീഡിയ.