
ബിബിൻ ജോർജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന കൂടൽ "ചിത്രീകരണം ആരംഭിച്ചു. ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. നാല് നായികമാരാണ് . മറീന മൈക്കിൾ, റിയ, നിയ വർഗീസ് എന്നിവർക്കൊപ്പം അനു സിതാരയുടെ സഹോദരി അനു സോനാരയും നായികയാകുന്നു. തമിഴിലെ പ്രശസ്ത സംവിധായകൻ കാർത്തിക് സുബരാജിന്റെ പിതാവ് ഗജരാജ് മുഖ്യ വേഷത്തിലെത്തുന്നു.
വിജിലേഷ്, വിനീത് തട്ടിൽ, വിജയകൃഷ്ണൻ, കെവിൻ, റാഫി ചക്കപ്പഴം, അഖിൽഷാ, സാം ജീവൻ, അലി അരങ്ങാടത്ത്, ലാലി മരക്കാർ, സ്നേഹ വിജയൻ, അർച്ചന രഞ്ജിത്ത്, ദാസേട്ടൻ കോഴിക്കോട് തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.. രചന ഷാഫി എപ്പിക്കാട്
പി ആന്റ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിതിൻ കെ .വി ആണ് നിർമ്മാണം. ഷജീർ പപ്പ ഛായാഗ്രഹണം നിർവഹിക്കുന്നു, പി.ആർ. ഒ - എം. കെ ഷെജിൻ, അജയ് തുണ്ടത്തിൽ .