car

ഒരു കാർ വാങ്ങുമ്പോൾ നാം നിരവധി കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്. അതിന്റെ നിറം, ബ്രാൻഡ്, സവിശേഷതങ്ങൾ തുടങ്ങിയ കാര്യങ്ങൾ നോക്കിയ ശേഷമാണ് കാർ തിരഞ്ഞെടുക്കുന്നത്. ഹെെന്ദവ ആചാര പ്രകാരം കാർ വാങ്ങിയ ശേഷം ക്ഷേത്രങ്ങളിലും മറ്റും കൊണ്ട് പോയി പൂജ ചെയ്യാറാണ് പതിവ്. പൂജ ചെയ്ത ശേഷമാകും കാർ വീട്ടിലേക്ക് കൊണ്ട് പോകുക. കൂടാതെ ദെെവ വിഗ്രഹങ്ങളും കാറിന് ഉള്ളിൽ വാങ്ങി വയ്ക്കും. ഇന്ത്യയിൽ എല്ലാ സ്ഥലത്തും ഇത്തരത്തിൽ കാറിൽ ദെെവവിഗ്രഹങ്ങൾ വയ്ക്കുന്ന പതിവുണ്ട്. ശിവൻ, ഗണപതി, കൃഷ്ണൻ എന്നിങ്ങനെ നിരവധി വിഗ്രഹങ്ങൾ കാറിൽ വയ്ക്കാൻ ലഭ്യമാണ്. ഇങ്ങനെ വിഗ്രഹം വയ്ക്കുന്നത് യാത്ര സമയത്ത് ദെെവകൃപ ഉറപ്പുവരുത്തുമെന്നാണ് വിശ്വാസം.

എന്നാൽ ഇത്തരത്തിൽ വിഗ്രഹങ്ങൾ വാങ്ങി കാറിൽ വച്ചാൽ മാത്രം പോര. ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. ഇല്ലെങ്കിൽ വിപരീത ഫലമായിരിക്കും വരുക. ജ്യോതിഷം അനുസരിച്ച് ഗണപതി, മഹാദേവൻ, ദുർഗദേവി, കൃഷ്ണൻ എന്നീ ദെെവങ്ങളുടെ വിഗ്രഹങ്ങളാണ് ആളുകൾ കാറിൽ വയ്ക്കുന്നത്. ഇത്തരത്തിൽ വയ്ക്കുന്ന ദെെവത്തിന്റെ വിഗ്രഹങ്ങൾ ഇടയ്ക്ക് എടുത്ത് വൃത്തിയാക്കണം. കൂടാതെ കാറും വൃത്തിയായി സൂക്ഷിക്കണം. ദെെവവിഗ്രഹം ഉണ്ടെങ്കിൽ കാറിൽ വച്ച് മദ്യം കഴിക്കാൻ പാടില്ല. ഇത് ദോഷം ചെയ്യുമെന്നാണ് വിശ്വാസം. ആ കാറിൽ പുകവലിക്കാനും പാടില്ല. ദെെവത്തിന്റെ വിഗ്രഹമോ ചിത്രമോ ഉള്ള കാറിൽ ഉള്ളി, വെളുത്തുള്ളി, മത്സ്യം, മദ്യം, മാംസം എന്നിവ കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.