
കൊച്ചി: ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് (എം.എസ്.എം.ഇ) സി.എസ്.ബി ബാങ്ക് പുതിയ ടർബോ വായ്പ പദ്ധതി അവതരിപ്പിച്ചു. ലളിതമായ വായ്പ പരിഹാര പദ്ധതിയിലൂടെ വിവിധ മേഖലകളിലുള്ള എം.എസ്.എം.ഇകൾക്ക് അതിവേഗത്തിൽ തടസമില്ലാതെ വായ്പ നേടാം. അഞ്ച് കോടി രൂപ വരെയാണ് വായ്പ, ഓവർഡ്രാഫ്റ്റ്, ടേം ലോൺ, വ്യാപാര സൗകര്യങ്ങൾ, ഉടനടി അനുമതി തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ.
ചെറുകിട ബിസിനസുകളെ ശാക്തീകരിച്ച് സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എസ്.എം.ഇ ബിസിനസ് ഗ്രൂപ്പ് മേധാവി ശ്യാം മണി പറഞ്ഞു.