hyundai

കൊച്ചി: നിക്ഷേപ താത്പര്യം കുറഞ്ഞതോടെ ഹ്യുണ്ടായിയുടെ പ്രാരംഭ ഓഹരി വില്പന വിപണിയെ നിരാശരാക്കി. വില്പനയുടെ അവസാന ദിനത്തിൽ കഷ്‌ടിച്ചാണ് ഓഹരികൾക്ക് ആവശ്യക്കാരുണ്ടായത്. 27,000 കോടി രൂപ വിപണിയിൽ നിന്ന് സമാഹരിക്കാൻ ലക്ഷ്യമിട്ട ഓഹരി വില്പനയിൽ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം തീരെ കുറഞ്ഞു. ആഭ്യന്തര, വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഏഴിരട്ടി അപേക്ഷകൾ നൽകിയതാണ് ആശ്വാസമായത്. ഇന്നലെ വില്പന അവസാനിച്ചപ്പോൾ ഓഹരികൾക്ക് രണ്ടിരട്ടി ആവശ്യക്കാർ അപേക്ഷ നൽകി. ഇന്ത്യയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ പ്രാരംഭ ഓഹരി വില്പനയാണ് ഹ്യുണ്ടായ് നടത്തിയത്. വാഹന വിപണി വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതാണ് ഓഹരി വില്പനയെ പ്രതികൂലമായി ബാധിച്ചത്.