pp-cdivya-

ക​ണ്ണൂ​ർ​:​ ​ക​ണ്ണൂ​ർ​ ​എ.​ഡി.​എം​ ​ന​വീ​ൻ​ബാ​ബു​ ​ജീ​വ​നൊ​ടു​ക്കി​യ​തി​ൽ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി.​പി​ ​ദി​വ്യ​യെ്ക്കെതിരെ നടപടിയുമായി സി.​ ​പി.​ ​എം​ ​ നേ​തൃ​ത്വം. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിിന്ന് ദിവ്യയെ നീക്കി,​ എ.ഡി,​എം നവീൻ ബാബുവിന്റെ യാത്രഅയപ്പ് ചടങ്ങിലെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സി.പി.എം വ്യക്തമാക്കി. കെ.കെ. രത്നകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആകുമെന്നും പാർട്ടി അറിയിച്ചു. ഇ​ന്ന് ചേർന്ന ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യേ​റ്റ്,​ ​തീ​രു​മാ​നം​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വ​ത്തി​ന് ​വി​ട്ടതിന് പിന്നാലെയാണ് നടപടി.

ദി​വ്യ​യു​ടെ​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് ​സി​റ്റി​ ​പോലീ​സ് ​ക​മ്മീ​ഷ​ണ​ർ​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​ ദി​വ്യ​യെ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യി​ൽ​ ​നി​ന്നു​ൾ​പ്പെ​ടെ​ ​നീ​ക്ക​ണ​മെ​ന്ന് ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യും​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​ഇ​തി​ലും​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വം​ ​തീ​രു​മാ​ന​മെ​ടു​ക്കും. ഒ​രു​ ​പ​ദ​വി​യും​ ​രാ​ജി​വ​യ്‌​ക്കേ​ണ്ടെ​ന്ന് ​നേ​തൃ​ത്വം​ ​പ​റ​ഞ്ഞെ​ന്ന് ​ചി​ല​ ​അ​ടു​പ്പ​ക്കാ​രോ​ട് ​ദി​വ്യ​ ​സൂ​ചി​പ്പി​ച്ച​താ​യി​ ​വി​വ​ര​മു​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണാ​ക്കു​റ്റം​ ​ചു​മ​ത്തി​ ​പൊ​ലി​സ് ​കേ​സെ​ടു​ത്ത​തോ​ടെ​ ​കാ​ര്യ​ങ്ങ​ൾ​ ​മാ​റി​മ​റി​ഞ്ഞു.​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ന​ട​ക്ക​ട്ടെ​യെ​ന്നും​ ​പാ​ർ​ട്ടി​ ​അ​ന്വേ​ഷ​ണം​ ​വേ​ണ്ടെ​ന്നു​മു​ള്ള​ ​നി​ല​പാ​ടും​ ​ക​ണ്ണൂ​ർ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലു​ണ്ടാ​യ​താ​യി​ ​അ​റി​യു​ന്നു.​ ​ജീ​വ​നൊ​ടു​ക്കി​യ​ ​ന​വീ​ൻ​ബാ​ബു​ ​അ​ടി​യു​റ​ച്ച​ ​സി.​പി.​എം​ ​കു​ടും​ബാം​ഗം​ ​ആ​ണെ​ന്ന​ത് ​നേ​തൃ​ത്വ​ത്തെ​ ​ശ​രി​ക്കും​ ​പ്ര​തി​രോ​ധ​ത്തി​ലാ​ക്കി.​ ​ര​ണ്ട് ​ജി​ല്ലാ​ ​ക​മ്മി​റ്റി​ക​ൾ​ ​ത​മ്മി​ലു​ള്ള​ ​ത​ർ​ക്ക​വി​ഷ​യ​മാ​യും​ ​ഇ​ത് ​മാ​റി.

കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേർപാടിനെ തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങൾ നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്ന് പാർട്ടി സ്വീകരിച്ചതെന്ന് ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു. അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോൾ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് കണ്ടു. അത് ദിവ്യ അംഗീകരിച്ചതിനെ തുടർന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ. രത്‌നകുമാരിയെ പരിഗണിക്കാൻ സെക്രട്ടറിയേറ്റ് തീരുമാനിച്ചതായും പ്രസ്താവനയിൽ പറയുന്നു.