
കൊച്ചി: രാജ്യത്തെ നാല് പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് വായ്പ വിതരണത്തിന് റിസർവ് ബാങ്ക് വിലക്ക് ഏർപ്പെടുത്തി. ആശിർവാദ് മൈക്രോഫിനാൻസ്, ആരോഹൻ ഫിനാൻഷ്യൽ സർവീസസ്, ഡി.എം.ഐ ഫിനാൻസ്, നവി ഫിനാൻസ് എന്നിവയ്‌ക്കെതിരെയാണ് നടപടി. റിസർവ് ബാങ്ക് നിർദേശങ്ങൾ മറികടന്ന് അമിതമായ പലിശ അന്യായമായി ഈടാക്കിയതിനാണ് ഈ സ്ഥാപനങ്ങൾക്ക് വിനയായത്. വായ്പാ വിതരണത്തിൽ ഇവർ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും റിസർവ് ബാങ്ക് കണ്ടെത്തി.