പാലക്കാട്: 17 വയസുള്ള പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അഗളി താഴെ മഞ്ചിക്കണ്ടി ചിത്ര നിവാസിൽ രാജകുമാർ (20) എന്നയാൾക്ക് മൂന്നുവർഷം കഠിനതടവും 10000 രൂപ പിഴയും ശിക്ഷ. പിഴ അടക്കാത്ത പക്ഷം ഒരുമാസം അധിക കഠിനതടവ് അനുഭവിക്കണം. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി ടി.സഞ്ജുവാണ് ശിക്ഷ വിധിച്ചത്. 2019 കാലഘട്ടത്തിൽ പ്രതി അതിജീവിതയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയി എന്നാണ് പ്രോസിക്യൂഷൻ വാദം. അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ സി.ഐമാരായ സുനിൽ പുളിക്കൽ, ഹിദായത്തുള്ള മമ്പ്ര, എസ്.ഐ പി.വിഷ്ണു എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ടി.ശോഭന, സി.രമിക എന്നിവർ ഹാജരായി.പിഴ തുക ഇരയ്ക്ക് നൽകാനും വിധിയായി.