
തിരുവല്ല : സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളുടെ കിടപ്പുമുറികളിൽ ഒളിഞ്ഞു നോക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത യുവാവ് പൊലീസിന്റെ പിടിയിലായി. കോയിപ്രം കുന്നത്തുങ്കര കണ്ണേകോണിൽ വീട്ടിൽ കെ.ജി ബിനിൽ (39) ആണ് പിടിയിലായത്. ഓതറ സ്വദേശിനിയായ യുവതിയുടെ വീടിന്റെ കിടപ്പുമുറിയിൽ ഒളിഞ്ഞു നോക്കാനുള്ള ശ്രമത്തിനിടെ ചൊവ്വാഴ്ച രാത്രി 11.30നാണ് ഇയാൾ പിടിയിലായത്. യുവതിയുടെ വീടിന്റെ മതിൽ ചാടിക്കടക്കുന്നത് കണ്ട യുവതിയുടെ അടുത്ത ബന്ധവും സമീപവാസികളും ചേർന്ന് ബിനിലിനെ തടഞ്ഞുവച്ച് തിരുവല്ല പൊലീസിൽ അറിയിക്കുകയും സി.ഐ.ബി.കെ സുനിൽ കൃഷ്ണൻ, എ.എസ്.ഐ ബിനുകുമാർ, സീനിയർ സി.പി.ഒ മാരായ വിജയൻ, മഹേഷ് കൃഷ്ണ എന്നിവരുടെ സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാൾക്കെതിരെ മുമ്പും സമാന പരാതികൾ ലഭിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.