mayakk-

കൊല്ലം: എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104 ഗ്രാം എം.ഡി.എം.എയും 107 ഗ്രാം കഞ്ചാവുമായി ഒരാൾ അറസ്റ്റിലായി. ഓച്ചിറ വില്ലേജിൽ മേമന മുറിയിൽ വിജേഷ് ഭവനിൽ വിജേഷ്(33) ആണ് അറസ്റ്റിലായത്. ജില്ലയിൽ മയക്കുമരുന്ന് വിതരണ ശൃംഗലയിലെ പ്രധാനിയാണ് വിജേഷ്. വില്പന നടത്തുവാൻ ഉപയോഗിക്കുന്ന സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. സമീപകാലത്ത് ജില്ലയിൽ കണ്ടെടുക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് കേസാണിത്. സർക്കിൾ ഇൻസ്‌പെക്ടർ ഷിജുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർ ദിലീപ്, അസി എക്സൈസ് ഇൻസ്‌പെക്ടർ പ്രേം നസീർ, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ ജോജോ, അജിത്, അനീഷ്, അഭിരാം, സൂരജ്, ജൂലിയൻ ക്രൂസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഗംഗ, സിവിൽ എക്‌സൈസ് ഡ്രൈവർ സുഭാഷ് എന്നിവർ പങ്കെടുത്തു.