suresh

കുണ്ടറ: താലൂക്ക് ആശുപത്രി അത്യാഹി​ത വി​ഭാഗത്തി​ലെ കാഷ്വാലിറ്റി ഉപകരണങ്ങൾ തകർക്കുകയും ഡോക്ടറെ അസഭ്യം പറയുകയും ചെയ്ത കേസിൽ 3 പേരെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. പേരയം പടപ്പക്കര മുനമ്പത്ത് കിഴക്കതിൽ അനിൽ (44), കാഞ്ഞിരകോട് ജിജി ഭവനിൽ സുരേഷ് (49), മുളവന ആദിഷ് നിവാസിൽ സുനിൽ (52) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ജനുവരി 27ന് രാത്രി 11.30ന് ആയിരുന്നു സംഭവം. മുറിവേറ്റ് വന്ന സുനിലും സുരേഷും തമ്മിൽ ആശുപത്രിക്കുള്ളിൽ വച്ച് വാക്കേറ്റമുണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തു. കത്രികകൾ എടുത്ത് പരസ്പരം കുത്താൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച ഡ്യൂട്ടി ഡോക്ടറെയും നഴ്സിനെയും അസഭ്യം പറയുകയും കാഷ്വാലിറ്റി ഉപകരണങ്ങൾ തകർക്കുകയും ചെയ്തു. അനിൽ ചികിത്സാമുറിയുടെ കതക് ചവിട്ടി​ത്തുറന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യൻ ശ്രമിച്ചെന്നുമാണ് കേസ് .കുണ്ടറ എസ്.എച്ച്.ഒ വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ, എസ്.ഐമാരായ പി.കെ. പ്രദീപ്, ശ്യാമകുമാരി, ബിൻസ് രാജ്, സി.പി.ഒമാരായ കൃഷ്ണദാസ്, മെർവിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.