documentary

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രൊഫസർ ആയ വനിത ജനിച്ചു വളർന്ന ആഫ്രിക്കയിലെ കെനിയയിലേക്ക് ഒരു യാത്ര നടത്തുകയാണ്. ബ്രിട്ടനിലെയും, യൂറോപ്പിലെയും, അമേരിക്കയിലെയും ഉയർന്ന യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് എസ്സേകളും, തീസിസും മറ്റും എഴുതി കൊടുക്കുന്ന സമർത്ഥരായ വിദ്യാർത്ഥികൾ അവിടെയുണ്ട്. അതിനെക്കുറിച്ച് അറിയുകയായിരുന്നു അവരുടെ ലക്ഷ്യം.


ഇതൊരു മൾട്ടി ബില്യൻ പൗണ്ട് വർഷം തോറും ചെലവാകുന്ന ബിസിനസാണ്. കെനിയയിൽ ശരിക്കും ജോലിക്കുള്ള അവസരം ഒന്നും ഇല്ലാത്തത് കൊണ്ട് തുച്ഛമായ തുകയ്ക്ക് ഇവർ എസ്സേകളും, തീസിസും എഴുതിക്കൊടുക്കുന്നു.


കരി നിഴലിൽ നിൽക്കുന്നത് എഴുതിക്കൊടുക്കുന്നവരാണ്, ഒരിക്കലും ഇത് വാങ്ങി ഉപയോഗിക്കുന്നവരല്ല. അവരെ “ഷാഡോ സ്കോളർസ്” എന്ന് വിളിക്കുന്നു. അപ്പോൾ പാടു പെട്ടു പണിയെടുക്കുന്ന സമർത്ഥരായ വിദ്യാർത്ഥികൾ നിയമ വിരുദ്ധമെന്ന് തോന്നിക്കുന്ന “ഷാഡോ സ്കോളർസ്” ആയി മാറുന്നു.


ഇതെന്തൊരു നീതിയാണെന്നാണ് ബ്രിട്ടനിലെ പ്രമുഖ ടെലിവിഷൻ ചാനലായ ചാനൽ 4 നു വേണ്ടി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രഫ പാട്രീഷ്യ കിങ്ങോരി അവതരിപ്പിക്കുന്ന പ്രോഗ്രാം ചോദിക്കുന്നത്. മറ്റുള്ളവർ എഴുതിക്കൊടുത്ത എസ്സേകളും, തീസിസും തന്റേതായി അവതരിപ്പിച്ച് ഉന്നത ജോലികളിൽ എത്തിയവർ യാതൊരു കുഴപ്പവുമില്ലാതെ അവിടെ വിരാജിക്കുന്നു. ഈ ജോലികൾക്കൊക്കെ ശരിക്കും അർഹരായ ആളുകൾ ആഫ്രിക്കയിൽ പട്ടിണിയിൽ കഴിയുന്നു.
ഇപ്പോൾ നടക്കുന്ന ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന ഡോക്യുമെന്ററിയാണ് എലോയിസ് കിങ്ങ് സംവിധാനം ചെയ്ത “ഷാഡോ സ്കോ.