
വാഷിംഗ്‌ടൺ: നാസയ്ക്ക് പുതിയ ഐഡിയ നൽകാൻ നിങ്ങൾക്ക് താൽപര്യമുണ്ടോ, എന്നാൽ 25 കോടി രൂപ വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിയുന്ന പുതിയ പദ്ധതിയെക്കുറിച്ച് അറിയിച്ചിരിക്കുകയാണ് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ. നാസയുടെ വരാൻ പോകുന്ന ചാന്ദ്രദൗത്യത്തിലാണ് നിങ്ങളുടെ പുതിയ ഐഡിയ വേണ്ടത്.
ലൂണ റിസെെക്കിൽ ചലഞ്ച് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. മനുഷ്യൻ മൂലം ചന്ദ്രനിലുണ്ടാകുന്ന മാലിന്യങ്ങൾ ഫലപ്രദമായി നീക്കനും പുനരുപയോഗത്തിനും സഹായിക്കുന്ന ഐഡിയയാണ് നാസയ്ക്ക് വേണ്ടത്. ഒറ്റയ്ക്കും ടീമായും ഇതിൽ പങ്കെടുക്കാം.
നിങ്ങളുടെ ഐഡിയ തിരഞ്ഞെടുത്താൽ മൂന്ന് മില്യൺ ഡോളർ (25കോടി) ആണ് നാസ സമ്മാനമായി വാഗ്ദാനം ചെയ്യുന്നത്. 2026 സെപ്തംബറിനാണ് നാസ ചന്ദ്രനിലേക്ക് ഒരു ദൗത്യം നടത്താൻ ഇരിക്കുന്നത്. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ 50വർഷത്തിന്റെ അടയാളമായി അവിടെ മനുഷ്യന്റെ സ്ഥിര സാന്നിദ്ധ്യം ഉറപ്പാക്കുന്നതാണ് പദ്ധതി.
എന്നാൽ ഈ പദ്ധതി നടപ്പിലാക്കുമ്പോൾ ഖരമാലിന്യങ്ങൾ ചന്ദ്രനിൽ നിക്ഷേപിക്കേണ്ടിവരും. ഇത് തടയനാണ് പുതിയ ഐഡിയ അന്വേഷിക്കുന്നത്. മുൻപ് ബഹിരാകാശ ദൗത്യം അപ്പോളോ ഉൾപ്പെടെ നടത്തിയ സമയത്ത് 96 ബാഗുകളിൽ മനുഷ്യ ഖര മാലിന്യങ്ങൾ (ഭക്ഷണം, പാക്കജിംഗ് വസ്തു, വസ്ത്രങ്ങൾ,ശാസ്ത്രീയ പരീക്ഷണത്തിന് ഉപയോഗിച്ച് വസ്തുക്കൾ) ചന്ദ്രോപരിതലത്തിൽ ഉപേക്ഷിക്കേണ്ടിവന്നിരുന്നു. അതിനാൽ ഇവ പുനരുപയോഗം ചെയ്യുന്ന തരത്തിൽ പുതിയ ഐഡിയകളാണ് ക്ഷണിക്കുന്നത്. നാസയുടെ ഔദ്യോഗിക വെെബ്സെെറ്റിൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ നൽകിയിട്ടുണ്ട്.