
പാരന്റിംഗ് എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഒരു പിറന്നാൾ ആഘോഷിക്കാനൊരുങ്ങുകയാണ് കുടുംബം.
എല്ലാവരും നല്ല സന്തോഷത്തിലാണ്. കൊച്ചു പെൺകുട്ടി മെഴുകുതിരി കെടുത്തി. സഹോദരൻ പിറകിൽ നിൽക്കുന്നുണ്ട്. കേക്ക് മുറിക്കുമ്പോൾ സഹോദരൻ കൈയിൽ പിടിക്കുന്നു. പെട്ടെന്ന് കേക്ക് മുറിച്ചു. ഇതോടെ കുട്ടി കരയുകയാണ്. ഉടൻ തന്നെ അമ്മ ക്രീം വച്ച് കേക്ക് പഴയപോലെ ആക്കാൻ നോക്കുകയാണ്. പക്ഷേ കുട്ടി കരച്ചിൽ നിർത്തുന്നില്ല.
അമ്മ കുട്ടിയുടെ കരച്ചിലടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ സാധിക്കുന്നില്ല. ഒടുവിൽ അമ്മ മെഴുകുതിരി മറ്റൊരു കേക്കിൽ കുത്തിവച്ച് കുട്ടിയോട് മുറിക്കാൻ പറയുന്നു. എന്നാൽ പെൺകുട്ടി കരയുന്നത് തുടരുന്നു. ഒടുവിൽ അമ്മ തന്നെ മെഴുകുതിരി കെടുത്തുന്നു. തുടർന്ന് കുട്ടിയുടെ കരച്ചിൽ വകവയ്ക്കാതെ എല്ലാവരും കൂടി പാട്ടുപാടുകയും ആഘോഷം തുടരുന്നതുമാണ് വീഡിയോയിലുള്ളത്.
ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. ചിലർ കുടുംബത്തെ വിമർശിക്കുന്നുണ്ട്. സഹോദരിയുടെ പിറന്നാളിന് സഹോദരനോട് സംയമനം പാലിക്കാൻ പറയണമായിരുന്നെന്നും അതുപോലെ പെൺകുട്ടിയെ ക്ഷമിക്കാൻ പഠിക്കണമെന്നൊക്കെയാണ് കമന്റുകൾ. എന്നാൽ കുട്ടിയോട് ദേഷ്യപ്പെടുകയോ അടിക്കുകയോ ചെയ്യാതെ പ്രശ്നം കൈകാര്യം ചെയ്തതിന് അമ്മയെ അഭിനന്ദിക്കുന്നവരുമുണ്ട്.