shah-rukh-khan

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന് ലോകത്ത് എല്ലാ ഇടത്തും ആരാധകരുണ്ട്. ഇപ്പോഴിതാ നടൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മരിക്കുന്ന ദിവസം വരെയും സിനിമയിൽ അഭിനയിക്കാൻ കഴിയണം എന്നതാണ് തന്റെ ആഗ്രഹമെന്നാണ് നടൻ 'ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ' എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

'ഞാൻ എന്നും അഭിനയിക്കുമോ? മരിക്കുന്നത് വരെ? അറിയില്ല. പക്ഷേ എന്റെ ആഗ്രഹമെന്ന് പറയുന്നത്. ആരെങ്കിലും ആക്ഷൻ പറയുമ്പോൾ ഞാൻ മരിച്ചിരിക്കണം. അവർ കട്ട് പറഞ്ഞാലും ഞാൻ എണീക്കരുത്. അവിടെ തീരുന്നു. അത് എനിക്ക് ഓക്കെയാണ്. ജീവിതക്കാലം മുഴുവൻ അഭിനയിക്കാൻ എനിക്ക് ഇഷ്ടമാണ്',- ഷാരൂഖ് പറഞ്ഞു. താരപദവി എന്നത് വ്യത്യസ്തമായ ഒന്നാണെന്നും തന്റെ ജോലിയിൽ നിന്നും ആരാധകരിൽ നിന്നും ലഭിക്കുന്ന സ്‌നേഹത്തിലും ബഹുമതിയിൽ നിന്നും അത് വ്യത്യസ്തമാണെന്നും നടൻ കൂട്ടിച്ചേർത്തു.

'അവർ ചെയ്യുന്നതും ഞാൻ ചെയ്യുന്നുമായ കാര്യങ്ങളിൽ താരപദവിക്ക് പങ്ക് ഇല്ല. അതിനാൽ താരപദവിക്ക് ഞാൻ കൂടുതൽ പ്രധാന്യം നൽകിയിട്ടില്ല. താരപദവി എനിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ ഞാൻ ഒരു മുറിയിൽ കയറുമ്പോൾ ആദ്യം കൊണ്ടുപോകുന്നത് സ്റ്റാർഡം അല്ല. എന്നെ സംബന്ധിച്ചിടത്തോേളം താരപദവി ഒരു പഴയ കാര്യമാണ്. താരപദവി എനിക്ക് ഒരു ടീ ഷർട്ട് പോലെയാണ്. അത് പ്രധാനമല്ല',- അദ്ദേഹം പറഞ്ഞു.