pooja-room

ഈശ്വരനും ഒരു മനുഷ്യനും തമ്മിൽ ബന്ധമുണ്ടാകുന്ന വേളയാണ് പ്രാർത്ഥനാ സമയം. ആരാധനാലയങ്ങളും പ്രാർത്ഥനാ മുറികളും അതിനായി നമ്മൾ ഉപയോഗിക്കാറുണ്ട്. ഹൈന്ദവ ഭവനങ്ങളിൽ മിക്കവാറും ഒരു പൂജാമുറിയുണ്ടാകും. തങ്ങളുടെ ആരാധനാമൂർത്തിയുടെ ചിത്രങ്ങളോ ആ മൂർത്തികളെ കുറിക്കുന്ന സൂചകങ്ങളോ പ്രാർത്ഥനാ മുറിയിൽ വച്ച് എല്ലാവരും പ്രാർത്ഥിക്കുന്നു. ദൂരയിടങ്ങളിലുള്ളതോ തങ്ങളുടെ പ്രിയപ്പെട്ടതോ ആയ ഈശ്വരനെ ധ്യാനിച്ച് പലരും നാണയമോ പണമോ ഉഴിഞ്ഞുവച്ച് പ്രാർത്ഥിക്കാറുമുണ്ട്. ഇത്തരത്തിൽ ചെയ്യുമ്പോൾ ഒരു പ്രധാന കാര്യം ശ്രദ്ധിക്കണം.

ഈശ്വരന്റെ ചിത്രത്തിന് മുന്നിൽ പണം വയ്‌ക്കരുത്. അതിന് താഴെയായി വേണം പണം വയ്‌ക്കാൻ. വിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ. തിരി കൊളുത്താനുപയോഗിച്ച തീപ്പെട്ടിയോ അതിന്റെ അവശിഷ്‌ടമോ പൂജാ മുറിയിൽ പാടില്ല. മുറിയിൽ പോസിറ്റീവിറ്റി പരത്താനാണ് വിളക്ക് കൊളുത്തുന്നത്. ഈ സമയം നെഗറ്റീവിറ്റി നിൽകുന്ന തീപ്പെട്ടി അവിടെ ഉണ്ടാകരുത്. മാത്രമല്ല മുറിയിൽ പോസിറ്റിവിറ്റിയുണ്ടാകാൻ വടക്കോട്ടോ കിഴക്കോട്ടോ ആകണം ദർശനം. പടിക്കെട്ടിന് അടിയിലോ മൂലയിലോ വീടിന്റെ ഗ്രാണ്ട് ഫ്ളോറിലോ ഏറ്റവും മുകളിലായോ പ്രാർത്ഥനാ മുറി പണിയാതിരിക്കുക. മുറിയുടെ മുകൾഭാഗം പരന്നതാകുന്നതിന് പകരം ത്രികോണാകൃതിയിൽ ആയാൽ എളുപ്പം പോസിറ്റീവിറ്റി പരക്കും. പൂജാമുറിയിൽ ആരാധിക്കുന്നതെന്തും വൃത്തിയായി വേണം സൂക്ഷിക്കാൻ ഇക്കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കണം.