
ഹന്ന റെജിയും കലേഷ് രാമാനന്ദുംനായകനും നായികയുമായി നവാഗതനായ നീലേഷ് ഇ.കെ. സംവിധാനം ചെയ്യുന്ന ഫെയ്‌സസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധ നേടുന്നു. ടോപ്‌ലെസായി ബോഡി പെയിന്റിംഗ് ചെയ്ത നായകനും നായികയുമായി കലേഷും ഹന്നയും . സരയു, അർജുൻ ഗോപാൽ, ശിവജി ഗുരുവായൂർ, ആർ.ജെ. വിജിത, മെറീന മൈക്കിൾ, വി.എം. ലാലി, ടി.എസ്. സുരേഷ് ബാബു, ജയ കുറുപ്പ്, നിത പ്രോമി, ബിറ്റോ ഡേവിഡ് എന്നിവരാണ് മറ്റു താരങ്ങൾ. കഥ, തിരക്കഥ സംഭാഷണം സംവിധായകൻ നീലേഷ് ഇ.കെയും സുമൻ സുദർശനനും ചേർന്നാണ്. ഛായാഗ്രഹണം കോളിൻസ് ജോസ്. എഡിറ്റർ മനു ഷാജു, ഗാനങ്ങൾ ബി.കെ. ഹരി നാരായണൻ, സംഗീതം ഗോപിസുന്ദർ.
റാെമാജി SVKA മൂവീസിന്റെ ബാനറിൽ എസ്.കെ. ആർ, അർജുൻ കുമാർ ജ
നനി എന്നിവർ ചേർന്നാണ് നിർമ്മാണം.പ്രൊഡക്ഷൻ കൺട്രോളർ ജബാർ മതിലകം. ചീഫ് അസോസിയേറ്റ് ഡയറക്ടർ നൗഫൽ ഹുസൈൻ, കലാസംവിധാനം സജിത്ത് മുണ്ടയാട്. മേക്കപ്പ് റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം മെർലിൻ ലിസബെൽ സംഘട്ടനം ബ്രൂസ്‌ലി രാജേഷ്.