sugar-jar-

എല്ലാവരുടെയും അടുക്കളയിൽ കാണുന്ന ഒന്നാണ് പഞ്ചസാര. എന്നാൽ പ‌ഞ്ചസാരയിൽ ഉറുമ്പ് കയറുന്നതാണ് നമ്മൾ നേരിടുന്ന പ്രധാന പ്രശ്നം. എത്ര തന്നെ പാത്രം മുറുക്കി അടച്ചാലും ഉറുമ്പ് എങ്ങനെയെങ്കിലും അതിനുള്ളിൽ കടക്കുന്നു. പിന്നെ അവയെ അകറ്റാൻ വളരെ പാടാണ്. ഉറുമ്പ് പഞ്ചാര പാത്രത്തിൽ കയറുന്നത് തടയാൻ ചില പൊടിക്കെെകൾ ഉണ്ട്. അവ നോക്കിയാലോ?

ഗ്രാമ്പു

പഞ്ചസാര പാത്രത്തിൽ രണ്ട് ഗ്രാമ്പു ഇട്ടാൽ ഉറുമ്പ് കയറില്ല. ഗ്രാമ്പുവിന്റെ രൂക്ഷഗന്ധമാണ് അതിന് കാരണം.

ഏലയ്‌ക്ക

ഏലയ്‌ക്കയുടെ തൊലി പഞ്ചസാര പാത്രത്തിൽ ഇട്ട് വയ്ക്കുക. ഇത് ഉറുമ്പ് പ‌ഞ്ചസാര പാത്രത്തിൽ കയറുന്നത് തടയുന്നു.

മഞ്ഞൾ

ഏലയ്‌ക്ക പോലെ മഞ്ഞൾ കഷ്ണവും പഞ്ചസാരയിൽ ഇട്ട് വയ്ക്കാം ഇതും ഉറുമ്പിനെ തുരത്തുന്നു.

ചെറുനാരങ്ങ

നാരങ്ങയുടെ രൂക്ഷഗന്ധം ഉറുമ്പിന് താങ്ങാൻ സാധിക്കില്ല. അതിനാൽ ചെറുനാരങ്ങ പിഴിഞ്ഞതിന് ശേഷം അതിന്റെ തൊലി ഉണക്കി പഞ്ചസാര പാത്രത്തിൽ ഇട്ട് വയ്ക്കുക.

വെയിലത്ത് വയ്ക്കാം

പഞ്ചസാര പാത്രത്തിൽ ഉറുമ്പ് കയറിയാൽ അത് കുറച്ച് നേരം തുറന്ന് വെയിലത്ത് വയ്ക്കുക. ചൂട് അടിക്കുമ്പോൾ ഉറുമ്പ് ഇറങ്ങി പോകുന്നു.