ss

ആരാധകരെ ഞെട്ടിച്ച് നടി രാധിക ആപ്തെ. സിസ്റ്റർ മിഡ്‌നൈറ്റ് എന്ന ചിത്രത്തിന്റെ യു.കെ. പ്രീമിയറിലാണ് താൻ ഗർഭിണിയാണെന്ന രാധികയുടെ വെളിപ്പെടുത്തൽ, നിറവയറുമായി റെഡ് കാർപ്പെറ്റിൽ എത്തിയ രാധികയുടെ ചിത്രങ്ങൾ ആരാധകരെ സന്തോഷത്തിലാക്കുന്നു.

ബി.എഫ്,ഐ.ഫിലിം ഫെസ്റ്റിവൽ 2024ൽ പങ്കെടുക്കാൻ റെഡ് കാർപ്പെറ്റിൽ എത്തിയതായിരുന്നു രാധിക. കറുപ്പ് നിറം ബോഡി ഫിറ്റ് ഒഫ് ഷോൾഡർ ഔട്ട് ഫിറ്റാണ് രാധിക ധരിച്ചത്. വിജയ് വർമ്മ, പ്രിയങ്ക ബോസ്, മൃണാൾ താകൂർ. സാമന്ത എന്നീ താരങ്ങളും സഹപ്രവർത്തകരും അഭിനന്ദനങ്ങൾ അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്.ബ്രിട്ടീഷ് സംഗീത സംവിധായകൻ ബെനഡിക്റ്റ് ടെയ്ലറാണ് പങ്കാളി.

2011ൽ നൃത്ത പഠനത്തിന് യു.കെ.യിൽ എത്തിയ രാധിക ആപ്തെ ബെനഡിക്റ്റുമായി പ്രണയത്തിലാവുകയായിരുന്നു. 2012ൽ വിവാഹിതയായ താരം തന്റെ പ്രണയവും വിവാഹവും ഇതുവരെ രഹസ്യമാക്കി വച്ചിരുന്നു.

വിവാഹം കഴിഞ്ഞു മൂന്നു വർഷത്തിനുശേഷം വരുൺ ധവാനൊപ്പം അഭിനയിച്ച ബദ്ലപൂർ എന്ന ചിത്രം രാധികയുടെ കരിയറിൽ വഴിത്തിരിവായി.

ചാർച്ഡ്, പാഡ്മാൻ, ലസ്റ്റ് സ്റ്റോറീസ്, അന്ധാധുൻ തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്,

വാഡൻ ബാലയുടെ മോണിക്ക, ഓ മൈ ഡാർലിംഗ്, സീ ഫൈവിന്റെ മിസിസ് അണ്ടർ കവർ എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന പ്രോജക്ടുകൾ.

ഹൃത്വിക് റോഷൻ നായകനായ വിക്രം വേദയാണ് അവസാനമായി സ്ക്രീനിൽ എത്തിയ രാധികയുടെ ചിത്രം. ഫഹദ് ഫാസിൽ നായകനായ ഹരം എന്ന ചിത്രത്തിലൂടെ മലയാളത്തിലും സാന്നിദ്ധ്യം അറിയിച്ചു.