
കൊച്ചി: ജീവകാരുണ്യ സംഘടനയായ ടാറ്റ ട്രസ്‌റ്റ്സിന്റെ ചെയർമാനായ നോയൽ ടാറ്റയെ ഫ്ളാഗ്‌ഷിപ്പ് കമ്പനിയായ ടാറ്റ സൺസിന്റെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തിയേക്കും. ഉപ്പ് തൊട്ട് സോഫ്‌റ്റ്‌വെയർ വരെയുള്ള ഉത്പന്നങ്ങളുടെ നിർമ്മാണ രംഗത്തുള്ള ടാറ്റ സൺസിന്റെ നയരൂപീകരണത്തിൽ സജീവ പങ്ക് വഹിക്കാൻ ഇതോടെ നോയൽ ടാറ്റയ്ക്ക് അവസരം ലഭിക്കും. ടാറ്റ സൺസിലെ മൂന്നിലൊന്ന് ഡയറക്‌ടർമാരെയും ടാറ്റ ട്രസ്‌റ്റ്സാണ് നിയമിക്കുന്നത്. കൺസ്യൂമർ ഗുഡ്സ്, ഹോട്ടൽസ്, വാഹന നിർമ്മാണ, വിതരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന 30 കമ്പനികളാണ് ടാറ്റ സൺസിൽ ഉൾപ്പെടുന്നത്.