
തിരുവനന്തപുരം: വേൾഡ് കപ്പ് കിക്ക്ബോക്സിംഗിലും ഏഷ്യൻ കിക്ക്ബോക്സിംഗ് ചാമ്പ്യൻഷിപ്പിലും ഇന്ത്യയിൽ നിന്നുള്ള ഏക റഫറിയി മിന്നിത്തിളങ്ങി തിരുവനന്തപുരം തിരുവല്ലം സ്വദേശി വിവേക് എ .എസ്. സെപ്തംബർ 24 മുതൽ 29 വരെ ഉസ്ബെകിസ്ഥാനിൽ നടന്ന വാക്കോ വേൾഡ് കപ്പ് കിക്ക്ബോക്സിംഗിലും ഒക്ടോബർ 6 മുതൽ 13 വരെ കംബോഡിയയിൽ വച്ച് നടന്ന ഏഷ്യൻ കിക്ക്ബോക്സിംഗ് ചാമ്പ്യൻഷിപ്പിലുമാണ് വിവേക് റഫറിയായത്. കേരള സ്റ്റേറ്റ് അമച്വർ കിക്ക് ബോക്സിംഗ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും , ടെക്നിക്കൽ ഡയറക്ടറും , ഇന്റർ നാഷണൽ റഫറിയുമാണ് വിവേക്. വാക്കോ ഇന്റർനാഷണൽ റഫറി കമ്മിറ്റി റിംഗ് സ്പോർട്സ് മെമ്പർ കൂടിയാണ് ഈഎക്സ് ആർമിക്കാരൻ. നേരത്തേ വേൾഡ് കോംബാറ്റ് ഗെയിംസിലും, യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും ഇന്ത്യയിൽ നിന്നുള്ള ഏക റഫറിയായിരുന്നു വിവേക്.
തിരുവനന്തപുരം തിരുവല്ലത്താണ് വീട്. മലപ്പുറം മൂത്തേടം ഹയർസെക്കൻഡറി അദ്ധ്യാപിക വിനീത വി.എസ് ആണ് ഭാര്യ. മക്കൾ: വിശ്വജിത്ത്, വിയോമി.