
കൊച്ചി: ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും ഇന്ത്യൻ രൂപയുടെ മൂല്യമിടിക്കുന്നു. ഇന്നലെ ഒരവസരത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കാഡ് താഴ്‌ചയായ 84.08 വരെ താഴ്ന്നതിന് ശേഷം റിസർവ് ബാങ്ക് പൊതുമേഖല ബാങ്കുകൾ വഴി നടത്തിയ വിപണി ഇടപെടലോടെ തിരിച്ചുകയറി. വ്യാപാരാന്ത്യത്തിൽ രൂപയുടെ മൂല്യം 84.06ൽ എത്തി. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതും രൂപയ്ക്ക് സമ്മർദ്ദം സൃഷ്‌ടിച്ചു.