we

മുൾട്ടാൻ: 2021ന് ശേഷം നാട്ടിൽ ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കി പാകിസ്ഥാൻ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ 152 റൺസിന്റെ ജയം നേടിയാണ് പാകിസ്ഥാൻ 1338 ദിവസത്തിന് ശേഷം നാട്ടിൽ ടെസ്റ്റ് ജയം ആഘോഷിച്ചത്. പാകിസ്ഥാനുയർത്തിയ 297 റൺസിന്റെ വിജയലക്ഷ്യം പിന്തുർന്ന് രണ്ടാം ഇന്നിം‌ഗ്സിനിറങ്ങിയ ഇംഗ്ലണ്ടിനെ നാലം ദിനം ആതിഥേയർ 144 റൺസിന് ഓൾഔട്ടാക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ 1-1ന് ഒപ്പമെത്താനും പാകിസ്ഥാനായി. സ്കോർ: പാകിസ്ഥാൻ 366/10,221/10, ഇംഗ്ലണ്ട് 291/10, 144/10.

8 വിക്കറ്റ് വീഴ്ത്തിയ നൊമാൻ അലിയാണ് രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ തകർത്തത്. സാജിദ്ഖാൻ 2 വിക്കറ്റ് വീഴ്ത്തി. 37 റൺസെടുത്ത ക്യാപ്ടൻ ബെൻ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ആദ്യ ഇന്നിംഗ്സിൽ ഏഴ് വിക്കറ്റുൾപ്പെടെ ആകെ 10 വിക്കറ്റ് വീഴ്‌ത്തിയ സാജിദ് ഖാനാണ് മാൻഓഫ് ദി മാച്ച്. നൊമാണ് ആദ്യ ഇന്നിംഗ്സിൽ 3 വിക്കറ്റ് വീഴ്ത്തിയിരുന്നു. നിർണായകമായ മൂന്നാം ടെസ്റ്റ് 24ന് റാവൽപിണ്ടിയിൽ തുടങ്ങും.